മരം ഖത്തര്‍ ദേശീയ കായിക ദിനമാഘോഷിച്ചു

ദോഹ. ബര്‍വ മദീനത്‌നയിലെ മലയാളികളുടെ കൂടായ്മയായ മരം, ഖത്തര്‍ ദേശീയ കായിക ദിനം കിംസ് സ്‌പോര്‍ടക്‌സ് എന്ന പേരില്‍ വിപുലമായി ആഘോഷിച്ചു. സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെ കുടുംബങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. ഖത്തറിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റികളിലൊന്നായ മദീനത്‌നയിലെ താമസക്കാര്‍ കുടുംബസമേതം പങ്കെടുത്ത കമ്മ്യൂണിറ്റി വാക്ക്, വസ്വീഫ് പ്രോപ്പര്‍ട്ടി മാനേജര്‍ യഹ്യ അല്‍ മുസ്തക്തയും കിംസ് ഹെല്‍ത്ത് മാര്‍ക്കറ്റിംഗ് ഹെഡ് ഇഖ്റ മസാഹിറും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു.
ഇതോടനുബന്ധിച്ചു നടന്ന സൈക്കിള്‍ റാലി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഫിസിയോ സമീര്‍ അഹ്‌മദ്, ഡോക്ടര്‍ അഷ്റഫ് എന്നിവരുടെ നേതൃത്വത്തില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന റോളര്‍ സ്‌കേറ്റിംഗ് റാലി മലബാര്‍ ഗോള്‍ഡ് ഡെപ്യൂട്ടി ഹെഡ് യഹ്യ, മൊമന്റം മീഡിയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സെയ്ഫ് വളാഞ്ചേരി , ലുലു മദിനത്തിന മാനേജര്‍ ഇന്ദ്ര എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. റോളര്‍ സ്‌കേറ്റിംഗ്, സൈക്കിള്‍ റാലി എന്നിവക്ക് ഹൈറു റിയാസ് , അരുണ്‍ തോമസ്, ഡോക്ടര്‍ ജുബിന്‍, ഷബീര്‍ ഹംസ, മര്‍വാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.