Breaking News

റമദാനിനായി 2,385 പള്ളികള്‍ സജ്ജമാക്കി ഔഖാഫ് മന്ത്രാലയം

ദോഹ: വരാനിരിക്കുന്ന പുണ്യ റമദാന്‍ മാസത്തിനായി വിശ്വാസികളെ സ്വീകരിക്കുന്നതിനായി ഔഖാഫ്, ഇസ് ലാമിക കാര്യ മന്ത്രാലയം 2,385 പള്ളികള്‍ സജ്ജമാക്കി . ഈ വര്‍ഷം ഇഫ്താര്‍ ഭക്ഷണം വിളമ്പുന്നതിനായി 24 സ്ഥലങ്ങളില്‍ റമദാന്‍ ടെന്റുകള്‍ സ്ഥാപിക്കുന്നതും ഒരുക്കത്തില്‍ ഉള്‍പ്പെടുന്നു. ഇഅ്തികാഫ് ആചരിക്കുന്നതിനായി 200 ഓളം പള്ളികള്‍ നിയുക്തമാക്കിയിട്ടുണ്ട്. ആത്മീയ മാസത്തില്‍, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, വിദ്യാഭ്യാസ മത്സരങ്ങള്‍ എന്നിവയുള്‍പ്പെടെ 950 ലധികം മതപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കും.

മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിലാണ് ഒരുക്കങ്ങള്‍ പ്രഖ്യാപിച്ചത്. പത്രസമ്മേളനത്തില്‍ സംസാരിക്കവെ ഔഖാഫ്, ഇസ് ലാമിക കാര്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഗാനിം അല്‍ താനി 2025 റമദാനില്‍ ‘അനുസരണയും ക്ഷമയും’ എന്ന മുദ്രാവാക്യത്തിന് കീഴിലുള്ള റമദാന്‍ പരിപാടികളും പ്രവര്‍ത്തനങ്ങളും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

Related Articles

Back to top button
error: Content is protected !!