ഈസക്കയെ അനുസ്മരിച്ച് ഖത്തറിലെ കലാകാരന്മാര്‍

ദോഹ. ഈസക്കയുടെ ഓര്‍മ്മകളില്‍ ഖത്തറിലെ കലാ സാംസ്‌കാരിക സാഹിത്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത അനുസ്മരണ പരിപാടി ബുധനാഴ്ച സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ നടന്നു.
അനുസ്മരണ ചടങ്ങില്‍ മുന്‍ ഐസിസി, ഐസിബിഎഫ് പ്രസിഡണ്ട് പി.എന്‍.ബാബുരാജന്‍, കെ .എം .സി സി വേള്‍ഡ് വൈസ് പ്രസിഡന്റ് എസ്. എ.എം. ബഷീര്‍, ഐസിബിഎഫ് മാനേജിംഗ് കമ്മറ്റി അംഗം ജാഫര്‍ തയ്യില്‍, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഖത്തര്‍ മാപ്പിള കലാ അക്കാദമി പ്രസിഡണ്ട് അബ്ദുള്‍ മുത്തലിബ് മട്ടന്നൂര്‍, കെ.എം.സി.സി.നാട്ടിക മണ്ഡലം പ്രസിഡന്റ് ബദറുദ്ധീന്‍, സമീക്ഷ ജനറല്‍ കണ്‍വീനര്‍ സുബൈര്‍ വെള്ളിയോട്, ലഹരി നിര്‍മ്മാര്‍ജ്ജന സമിതി ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജാഫര്‍ ജാതിയേരി, ഡോ. റഷീദ് പട്ടത്ത്, അലവി വയനാടന്‍, ഖത്തര്‍ തളിക്കുളം സൗഹൃദ കൂട്ടായ്മ ചെയര്‍മാന്‍ എ എസ് എം ബഷീര്‍, അലി കളത്തിങ്ങല്‍, ബഷീര്‍ വട്ടേക്കാട് , നവാസ് മുഹമ്മദലി, എം.ടി നിലമ്പൂര്‍,ഗായകരായ ആഷിക്ക് മാഹി, റിയാസ് കരിയാട്, ഹംദാന്‍, മന്‍സൂര്‍ മണ്ണാര്‍ക്കാട്, ശിഹാബ് തിരൂര്‍, നൗഷാദ് സുലൈമാന്‍, ഹിബ ബദറുദ്ധീന്‍ തുടങ്ങി കലാ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ നിരവധി വ്യക്തിത്വങ്ങള്‍ ‘ഈസക്കയുമായുണ്ടായിരുന്ന ആത്മബന്ധത്തിന്റെയും സൗഹൃദങ്ങളുടെയും വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ പങ്കുവെച്ചു.
ഡോക്ടര്‍ റഷീദ് പട്ടത്ത് ഈസക്കയുടെ മലയാളം തമിഴ് തെലുങ്ക് സംഗീത രംഗത്തെ ആഴത്തിലുള്ള അറിവിനെപ്പറ്റിയും സംഗീത മേഖലകളിലെ നിരവധിയായ സംവിധായകരുടെയും ഗായകന്‍മാരുമായുണ്ടായിരുന്ന ആത്മ ബന്ധങ്ങളുടെയും അവരിലെ പലര്‍ക്കും തണലായിരുന്നതുമെല്ലാം അറിയിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഏറെ നേരം സദസ്സ് നിശ്ശബ്ദമയമായി.അധ്യാപകനും കവിയുമായ മന്‍സൂര്‍ മണ്ണാര്‍ക്കാട് ഈസക്കയെക്കുറിച്ചു രചിച്ചു ആലപിച്ച കവിത അദ്ദേഹത്തിന്റെ സമഗ്രമായ ജീവിതത്തെയും ഉള്‍ക്കൊള്ളുന്നതായിരുന്നു .
മുഹ്സിന്‍ തളിക്കുളത്തിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ റാഫി പാറക്കാട്, സിദ്ധീക്ക് ചെറുവല്ലൂര്‍ , റഷീദ് ചാലിശ്ശേരി. ഫൈസല്‍ പേരാമ്പ്ര, കബീര്‍ തളിക്കുളം തുടങ്ങിയവര്‍ ചേര്‍ന്ന് കാര്യപരിപാടികള്‍ നിര്‍വ്വഹിച്ചു .