Local News

ഇഫ്താര്‍ രാവുകള്‍ക്ക് രുചിക്കൂട്ടൊരുക്കി ഓറിയന്റല്‍ റസ്റ്റോറന്റ്

ദോഹ. ആത്മശുദ്ധീകരണത്തിന്റെ പുണ്യമാസത്തില്‍, അത്രമേല്‍ വിശുദ്ധിയോടെ നോമ്പ് നോല്‍ക്കുന്നവര്‍ക്കായി വിഭവങ്ങളൊരുക്കുന്ന തിരക്കിലാണ് ഓറിയന്റല്‍ റസ്റ്റോറന്റ് . നോമ്പുനോല്‍ക്കുന്നവരുടെ ആരോഗ്യമാണ് ഓരോ വിഭവങ്ങളും തയാറാക്കുമ്പോള്‍ പരിഗണിക്കുന്ന ആദ്യ ഘടകം. ഓരോ വിഭവങ്ങള്‍ക്കുമുള്ള ചേരുവകളുടെ ക്വാളിറ്റി നിര്‍ബന്ധമായും പരിശോധിച്ച് ഉറപ്പുവരുത്തിയാണ് കലവറയിലെക്ക് എത്തിക്കുന്നത്. പുണ്യ റമദാനില്‍ നോമ്പെടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് നോമ്പുതുറക്കലും, ഇഫ്താര്‍ വിരുന്നുമെല്ലാം.

ഇക്കുറി വ്രതം അനുഷ്ഠിക്കുന്നവര്‍ക്കായി സുഹൂര്‍ ഭക്ഷണത്തിനുള്ള സൗകര്യം രാത്രി 10 മുതല്‍ 4 വരെ ഓള്‍ഡ് എയര്‍പോര്‍ട്ട് ബ്രാഞ്ചില്‍ ഒരുക്കിയിട്ടുണ്ട്. ഇഫ്താര്‍ വിഭവങ്ങളില്‍ ബഡ്ജറ്റ് ബോക്‌സും, പ്രീമിയം ബോക്‌സുമാണ് ഇത്തവണത്തെ സ്‌പെഷ്യല്‍.

39 റിയാലിന്റെ പ്രീമിയം ബോക്‌സ് ഇഫ്താര്‍ അട്രാക്ഷനിലെക്കുള്ള ഓറിയന്റല്‍ സ്‌പെഷ്യല്‍ ബോക്‌സാണ്. കസ്റ്റമേഴ്‌സിന് ഇഷ്ടമുള്ള ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരം പ്രീമിയം ബോക്‌സിലുണ്ട് ഡിഡിഗല്‍ തലപ്പാക്കട്ടി ബിരിയാണി അല്ലെങ്കില്‍ മലബാര്‍ ദം ബിരിയാണി. ബ്രഡ് ഓപ്ഷനുകളില്‍ പൊറാത്ത, അപ്പം, ഫ്രൈഡ് പത്തിരി. ചിക്കന്‍-ബീഫ് വിഭവങ്ങളില്‍ കറിയോ, ഫ്രൈയോ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. ഇത്തരത്തില്‍ 14 ഇനം പ്രത്യേകമായി തെരഞ്ഞെടുക്കാനുള്ള അവസരം കൂടിയാണ് ഓറിയന്റലിന്റെ പ്രിമിയം ഇഫ്താര്‍ ബോക്‌സ്.

26 ഖത്തര്‍ റിയാല്‍ വിലയുള്ള ബഡ്ജറ്റ് ബോക്‌സില്‍ സ്‌പെഷ്യല്‍ സ്‌നാക്‌സ്, ജ്യൂസ്, തരി കഞ്ഞി തുടങ്ങി 11 ഇനങ്ങളുണ്ട്. ചിക്കന്‍-ബീഫ് വിഭവങ്ങള്‍ കസ്റ്റമേഴ്‌സിന് പ്രത്യേകം തെരഞ്ഞെടുക്കുന്നതിനും ബഡ്ജറ്റ് ബോക്‌സില്‍ അവസരമുണ്ട്.

ശരീരത്തെയും മനസ്സിനെയും നിര്‍മലമാക്കുന്ന ഈ നോമ്പുതുറ ചടങ്ങിനെ അത്രമേല്‍ പരിശുദ്ധമാക്കാനുള്ള വിഭവങ്ങളൊരുക്കുകയാണ് ഓറിയന്റല്‍ ബേക്കറി. ഓരോ വിഭവങ്ങളിലും വ്രതമെടുക്കുന്ന വിശ്വാസിക്കുവേണ്ടിയുള്ള കരുതലും, പ്രാര്‍ത്ഥനയുമുണ്ട്. വ്രതാനുഷ്ഠാനങ്ങളുടെ ചൂടേറിയ പകലവസാനിച്ച്, ആശ്വാസത്തിന്റെ നോമ്പുതുറസമയത്ത് കഴിക്കുന്ന വിഭവങ്ങള്‍ക്ക് മനസ്സ് നിറക്കാനാകണമെന്നതാണ് ഓറിയന്റലിന്റെ മുഖ്യ ദര്‍ശനം.

മലയാളിക്ക് പ്രിയങ്കരമായ മലബാര്‍ നോമ്പുതുറ വിഭവം തൊട്ട് രുചി വൈവിധ്യങ്ങളുടെ നീണ്ട പട്ടിക തന്നെ ഇവിടെയുണ്ട്.

ഓറിയന്റല്‍ സ്‌പെഷ്യല്‍ തരി കഞ്ഞി, അങ്കമാലി ബീഫ് ,കുംമ്പംകൂട്ടുലര്‍ത്ത് ബീഫ്, നീല്‍ഗിരി മട്ടന്‍, മട്ടന്‍ സാഗ് വാല, പാല്‍ കിഴി പറാത്ത,കേരള ഫ്രൈഡ് ചിക്കന്‍, കുഞ്ഞികോഴി കുരുമുളകിട്ടത്, വട്ടയപ്പം, ബനാന ഇഡിയപ്പം, ബാര്‍ബിക്യു,ഗ്രില്‍, തന്തൂര്‍ വിഭവങ്ങളും നിരവധി വെജ് വിഭവങ്ങളും ഇഫ്താര്‍ ഡിന്നര്‍ സ്‌പെഷ്യല്‍ മെനുവിലുണ്ട്.

ഓറിയന്റല്‍ സ്‌പെഷ്യല്‍ സ്‌നാക്‌സുകള്‍ സ്വീറ്റ് ബ്രഡ് പോക്കറ്റ്, ചിക്കന്‍ ബ്രഡ് സ്റ്റിക്ക്, പഫ്‌സ്, സ്‌പെഷ്യല്‍ കട്ട്‌ലറ്റ്( വെജ്-നോണ്‍വെജ്), നാടന്‍ മലബാര്‍ വിഭവങ്ങള്‍. കൂടാതെ ഫിഷ് റൊട്ടി, പൊട്ടറ്റോ റൊട്ടി തുടങ്ങിയവയും

പക്കാവടകളില്‍ വൈവിധ്യവുമായി ചിക്കന്‍ പക്കാവട,ബ്രഡ് പക്കാവട, ഒണിയന്‍ പക്കാവട, ഉള്ളിവട.

ബജി വിഭവങ്ങളില്‍ ചില്ലി ബജി, ഒണിയന്‍ ബജി, പൊട്ടറ്റോ ബജി, മുട്ട ബജി.

മലയാളിക്ക് പ്രിയമേറിയ, ഉന്നക്കായ കൊഴുക്കട്ട, ഇലയട, വട്ടയപ്പം, പഴംപൊരി, പരിപ്പുവട, ഉഴുന്നുവട.

ഖത്തറില്‍ പ്രസിദ്ധമായ ഓറിയന്റലിന്റെ പഫ്‌സ് വിഭവങ്ങള്‍. മിനി പിസ, സ്പ്രിങ്ങ് റോള്‍, സമോസ വിഭവങ്ങളും തയാറാണ്.

മധുരം നിറക്കാന്‍ നൂറിലേറെ ഇന്ത്യന്‍ സ്വീറ്റ്‌സുകള്‍.

ഇഫ്താറിന്റെ രാവുകളില്‍ മനസ്സ് നിറക്കാനിങ്ങനെ രുചി വൈവിധ്യങ്ങളുടെ അവസാനിക്കാത്ത വിഭവങ്ങളുണ്ട് ഓറിയന്റല്‍ ബേക്കറിയില്‍.

ഇഫ്താര്‍ വിരുന്നൊരുക്കാന്‍ ഓറിയന്റല്‍ റെസ്റ്റോറന്റിലും സൗകര്യമുണ്ട്.

റമദാനിലെ ഓരോ രാവുകളിലും വയറും, മനസ്സും നിറക്കാന്‍ ഒത്തിരി വിഭവങ്ങളൊരുക്കുന്നുണ്ടിവിടെ.

ലെമണ്‍ജ്യൂസ്, ഡേറ്റ്‌സ്, ഫ്രൂട്ട്‌സ്‌കട്ട്, സ്‌നാക്ക്‌സ്, നെയ്‌ച്ചോര്‍, ബീഫ് കറി, പത്തിരി, ചിക്കന്‍ സ്‌പെഷ്യല്‍ എന്നിവയുടെ സ്‌പെഷ്യല്‍ ഇഫ്താര്‍ കോംബോ പാക്ക്.

ബിരിയാണി മുതല്‍ സ്വാദൂറും മലബാര്‍ വിഭവങ്ങള്‍ നിരവധിയുണ്ട് . അങ്ങിനെ ഈ റമദാന്‍ കാലത്ത് അത്രമേല്‍ സംശുദ്ധിയോടെ പ്രര്‍ത്ഥനാ നിരതമായി വിശ്വാസികള്‍ക്കായി വിഭവങ്ങളൊരുക്കുന്ന തിരക്കിലാണ് ഓറിയന്റല്‍ ബേക്കറി

Related Articles

Back to top button
error: Content is protected !!