Local News
ഗരന്‍ഗാവോ ആഘോഷിച്ച് ഖത്തര്‍

ദോഹ. റമദാന്‍ പതിനാലിലെ കുട്ടികളുടെ ആഘോഷമായ ഗരന്‍ഗാവോ ഖത്തറില്‍ സമുചിതമായി ആഘോഷിച്ചു. വിവിധ മന്ത്രാലയങ്ങളും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കതാറയിലും ഓള്‍ഡ് ദോഹ പോര്‍ട്ടിലും ദര്‍ബ്അല്‍സായിയിലും സൂഖ് വാഖിഫിലുമൊക്കെ ആഘോഷത്തില്‍ നിരവധി പേരാണ് പങ്കെടുത്തത്.
ട്രഡീഷണല്‍ വസ്ത്രങ്ങളണിഞ്ഞും പാട്ടുപാടിയും കുട്ടികളുടെ കൂട്ടങ്ങള്‍ ഒഴുകി നടക്കുന്നതും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതുമൊക്കെ ഹൃദ്യമായ കാഴ്ചയായിരുന്നു.