ലഹരി മഹാവിപത്ത്- ലഹരിക്കെതിരെ സാമുഹിക പ്രതിരോധം’ കെഎംസിസി ഖത്തര്‍ – ടേബിള്‍ ടോക്ക് ശ്രദ്ധേയമായി

ദോഹ: ‘ലഹരി മഹാവിപത്ത്- ലഹരിക്കെതിരെ സാമുഹിക പ്രതിരോധം’ എന്ന ശീര്‍ഷകത്തില്‍ കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി നടത്തിക്കൊണ്ടിരിക്കുന്ന വിവിധ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. ആധുനിക ജീവിതക്രമം, കുടുംബ ബന്ധങ്ങളില്‍ വരുത്തിയ സ്വന്തം ഇടങ്ങളിലേക്ക് ചുരുങ്ങുകയെന്ന വ്യതിയാനം, ആര്‍ഭാടം, സിനിമ പോലുള്ള മീഡിയകളിലെ നെഗറ്റിവ് ഹീറോയിസം അനുകരിക്കുവാനുള്ള പ്രവണത, ധാര്‍മ്മിക മൂല്യങ്ങളില്‍ നിന്നുമുള്ള പിന്മാറ്റം, അമിതമായ സ്ട്രെസും, അനാവശ്യമായ തന്‍പ്രമാണിത്തവും തുടങ്ങി നിരവധി കാരണങ്ങള്‍ ലഹരിയുടെ അതിവ്യാപനത്തിനു കാരണമാവുന്നതായി ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ലഹരി പദാര്‍ത്ഥങ്ങളുടെ ഉല്പാദനവും വിതരണവും ഉപയോഗവും തടയുന്നതിന് ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്തുക, മത – രാഷ്ട്രീയ – സാംസ്‌കാരിക സംഘടനകളുടെ പ്രവര്‍ത്തന അജണ്ടകളില്‍ ലഹരി നിര്‍മ്മാര്‍ജ്ജന ബോധവത്കരണം ഉള്‍പെടുത്തുക, സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍, പോലീസ്, സന്നദ്ധ സംഘടനകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവകളിലൂടെ ഫലപ്രദമായ ഡീ-അഡിക്ഷന്‍ സെന്റര്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങി ലഹരി വിപണത്തെ തടയുവാനുള്ള ഫലപ്രദവും ക്രിയാത്മകവുമായ ഒട്ടേറെ നിര്‍ദേശങ്ങളാലും ടേബിള്‍ ടോക്ക് ശ്രദ്ധേയമായി. ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്ന നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ മുഖ്യമന്ത്രി-പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ള അധികാരികള്‍ക്കു അയച്ചു കൊടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കെഎംസിസി ഖത്തര്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. ഐസിസി പ്രസിഡണ്ട് എപി മണികണ്ഠന്‍ ഉല്‍ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ ഭാഷണം നടത്തി. എസ്എഎം ബഷീര്‍ മോഡറേറ്ററായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത് താജുദ്ധീന്‍ ചിറകുഴി (വൈസ് പ്രസിഡണ്ട്- ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി), ശംസീര്‍ അരികുളം (ജനറല്‍ സെക്രെട്ടറി, സംസ്‌കൃതി ഖത്തര്‍), ഖലീല്‍പരീദ് (ചീഫ് കോര്‍ഡിനേറ്റര്‍, യൂണിറ്റി ഖത്തര്‍), മുഹമ്മദലി ഖാസിമി (അഡൈ്വസറി ബോര്‍ഡ്, കേരളാ ഇസ് ലാമിക് സെന്റര്‍), ശ്രീകല ജിനന്‍ (വൈസ് പ്രസിഡണ്ട്, ഖത്തര്‍ ഇന്ത്യന്‍ ഓഥേഴ്‌സ് ഫോറം), ആര്‍. ചന്ദ്രമോഹന്‍ (പ്രസിഡണ്ട്, പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍), മുനീര്‍ സലഫി (അഡൈ്വസറി കണ്‍വീനര്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), ജോണ്‍ ഗില്‍ബര്‍ട്ട് (മെമ്പര്‍ -ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി), മുജീബ് മദനി (സെക്രെട്ടറി, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), കെ.ടി ഫൈസല്‍സലഫി (പ്രസിഡന്റ്, ഖത്തര്‍ കേരളാ ഇസ്ലാഹി സെന്റര്‍), കഫീല്‍ പുത്തന്‍പള്ളി (രിസാല സ്റ്റഡി സര്‍ക്കിള്‍), കെ.ഹുബൈബ് (ഇന്ത്യന്‍ മിഡിയഫോറം, സീനിയര്‍ കറസ്‌പോണ്ടന്റ് ഗള്‍ഫ് മാധ്യമം), ഫസലുറഹ്‌മാന്‍ (ന്യൂസ് കോര്‍ഡിനേറ്റര്‍, റേഡിയോ മലയാളം 98.6), ഞഖ അച്ചു (റേഡിയോ സുനോ) തുടങ്ങിയവര്‍ സംസാരിച്ചു.
സലിം നാലകത്ത് വിഷയാവതരണം നടത്തി. കെഎംസിസി ഉപദേശക സമിതി ചെയര്‍മാന്‍ എംപി ശാഫി ഹാജി, വൈസ് ചെയര്‍മാന്‍മാരായ അബ്ദുനാസര്‍ നാച്ചി, സിവി ഖാലിദ്, സംസ്ഥാന ഭാരവാഹികള്‍, ഉപദേശക സമിതി അംഗങ്ങള്‍, വിവിധ ഘടകങ്ങളിലെ ഭാരവാഹികള്‍ പ്രവര്‍ത്തകര്‍ സംബന്ധിച്ചു. സംസ്ഥാന ട്രഷറര്‍ പിഎസ്എം ഹുസൈന്‍ സ്വഗതവും സെക്രട്ടറി അഷ്റഫ് ആറളം നന്ദിയും പറഞ്ഞു.