ഖത്തറില്‍ വിദ്യാഭ്യാസത്തിന്റെ പുതുചുവടുമായി സ്പ്രിംഗ്ഫീല്‍ഡ് മോണ്ട്ഗീക്ക് ഇന്റര്‍നാഷണല്‍ നഴ്‌സറി ; പുതിയ പാഠ്യപദ്ധതി പ്രീ-ലോഞ്ചും സ്‌കൂള്‍ കൈമാറ്റവും ശ്രദ്ധേയമായി

ദോഹ: ഖത്തറില്‍ വിദ്യാഭ്യാസത്തിന്റെ പുതുചുവടുമായി സ്പ്രിംഗ്ഫീല്‍ഡ് മോണ്ട്ഗീക്ക് ഇന്റര്‍നാഷണല്‍ നഴ്‌സറി ; പുതിയ പാഠ്യപദ്ധതി പ്രീ-ലോഞ്ചും സ്‌കൂള്‍ കൈമാറ്റവും ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം സൈത്തൂന്‍ റസ്റ്ററന്റില്‍ വെച്ച് നടന്ന സുഹൂര്‍ വിരുന്നില്‍ സ്പ്രിംഗ്ഫീല്‍ഡ് മോണ്ട്ഗീക്ക് ഇന്റര്‍നാഷണല്‍ മോണ്ടിസോറി നഴ്‌സറിയുടെ പുതിയ പാഠ്യപദ്ധതിയുടെ പ്രീ-ലോഞ്ചും നിലവിലുള്ള സ്‌കൂളിന്റെ കൈമാറ്റവും നടന്നു. നിലവിലെ സ്‌കൂളിന്റെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ നാജു ഖാന്‍, ഭര്‍ത്താവ് നാവീദ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സ്‌കൂളിന്റെ രേഖകള്‍ ജിറ്റ്‌കോ ഗ്രൂപ്പ് ഓഫ് കമ്പനി മേധാവി നിസാര്‍ അഹമ്മദിന് കൈമാറി.
പുതിയ പാഠ്യപദ്ധതിയുടെ ആവശ്യകതയെക്കുറിച്ച്, 25 വര്‍ഷമായി വിവിധ രാജ്യങ്ങളില്‍ അധ്യാപന രംഗത്തുള്ള സി.ബി.എസ്.ഇ മുന്‍ പ്രിന്‍സിപ്പലും നിലവിലെ കരിക്കുലം ഫൗണ്ടറുമായ അജീന ഏലാട്ട് അവരുടെ പുതിയ വിദ്യാഭ്യാസ വിക്ഷണം വിശദീകരിച്ചു. തുടര്‍ന്ന്, അക്കാദമിക് കരിക്കുലം ബില്‍ഡര്‍ നസീജ, രണ്ടു വയസ്സുമുതലുള്ള കുട്ടികള്‍ക്ക് ലൈഫ് സ്‌കില്ലിലൂടെ ലഭിക്കുന്ന മാറ്റങ്ങളെക്കുറിച്ചും 21 സെഞ്ച്വറി മോണ്ടിസോറി സ്‌കിലില്‍ കൂടിയുള്ള വളര്‍ച്ചയെക്കുറിച്ചും സംസാരിച്ചു.
സി.ബി.എസ്.ഇ ഒന്‍പതാം ക്ലാസ് അറബിക് കരിക്കുലം മെമ്പറായ, ഡോ. അബ്ദുള്ള തിരൂര്‍ക്കാട്, നിലവിലെ സ്പിരിച്ചുല്‍ കരികുലം ബില്‍ഡര്‍, കുട്ടികളുടെ മൂല്യങ്ങളെക്കുറിച്ചും സ്പിരിച്ചുയാലിറ്റി യെ ക്കുറിച്ചും വാചാലനായി. കുട്ടികളുടെ ഇമോഷണല്‍ ഇന്റലിജന്‍സിനെക്കുറിച്ച് ഇമോഷണല്‍ ആന്‍ഡ് ബിഹേവിയറല്‍ കരിക്കുലം ബില്‍ഡര്‍ സോന കിനാന്‍ വിശദീകരിച്ചു.
വിമന്‍സ് ഇന്ത്യ പ്രസിഡന്റ് നസീമ ടീച്ചര്‍, എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി മേധാവി ജീലന്‍, പ്രമുഖ എഴുത്തുകാരന്‍ എം.ടി. നിലമ്പൂര്‍, കെ.എം.സി.സി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സാം ബഷീര്‍, ലോകകേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ശാന്തിനികേതന്‍ സ്‌കൂള്‍ എം.ഡി റഷീദ് അഹമ്മദ്, മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കങ്ങര, ഫ്രണ്ട്സ് കള്‍ച്ചറല്‍ ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്‌മാന്‍ കിഴിശ്ശേരി, സോഷ്യല്‍ മീഡിയ ഫെയിം ജുബിന & സോന
എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വിദ്യാഭ്യാസ, ബിസിനസ്, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇങ്ങനെയൊരു പ്രോജക്ടിന് പശ്ചാത്തലമൊരുക്കിയ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, അക്ബര്‍ വെളിയങ്കോട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. രേഷ്മ കൃഷ്ണന്‍ പരിപാ
ടി നിയന്ത്രിച്ചു. സ്പ്രിംഗ്ഫീല്‍ഡ് സ്‌കൂള്‍ അധ്യാപിക നിത്യ മാധവ സ്വാഗതവും അനസ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.