കുവാഖ് ഇഫ്താര്‍ വിരുന്നൊരുക്കി

ദോഹ : ഖത്തറിലെ കണ്ണൂര്‍ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ ഈ വര്‍ഷത്തെ ഇഫ്താര്‍ വിരുന്നു ഹിലാല്‍ ബ്ലൂ ഗാലക്‌സി ഹാളില്‍ വെച്ച് നടന്നു.
ലിയാന മറിയം ശറഫുദ്ധീന്‍ ന്റെ ഖുര്‍ആന്‍ പാരായണത്തോടുകൂടിതുടങ്ങിയ ചടങ്ങില്‍ഹബീബ് റഹ്‌മാന്‍ റമദാന്‍ സന്ദേശവും ലഹരി വിരുദ്ധ സന്ദേശവും നല്‍കി.
കുവാഖ് കുടുംബാംഗങ്ങളോടൊപ്പം വിവിധ സംഘടനാ പ്രതിനിധികളും ഒപ്പം എച്ച്. ബി സിംഗ് ബുള്ളര്‍, ഹസ്സന്‍ കുഞ്ഞി, സന്തോഷ് കുമാര്‍, നൗഫല്‍ തുടങ്ങിയ പൗര പ്രമുഖരും ഇഫ്താര്‍ വിരുന്നില്‍ പങ്കുചേര്‍ന്നു. പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത് സ്വാഗതവും ജോ.സെക്രട്ടറി സൂരജ് രവീന്ദ്രന്‍ നന്ദിയും പറഞ്ഞു
ചടങ്ങിന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷമ്മാസ്, ട്രഷറര്‍ ആനന്ദജന്‍,സഞ്ജയ്. ആര്‍, ഗോപാലകൃഷ്ണന്‍, മനോഹരന്‍ മയ്യില്‍, അബ്ദു പാപ്പിനിശ്ശേരി,നിയാസ് കോടിയേരി, അമിത്ത് രാമകൃഷ്ണന്‍, രതീഷ് മാത്രാടന്‍, പ്രതീഷ് എം വി, ദിനേശന്‍ പലേരി, സജീവന്‍, നബീല്‍ ബഷീര്‍, ഹരി പ്രഭാകരന്‍, മഹേഷ് അവറോണ്‍, സുനില്‍, പ്രദീപ് നായര്‍ രജീഷ്, ശ്രീരാജ് എം പി, സ്‌നിഗ്ദ്ധ ദിനേശ്, രാജേഷ് മുഴപ്പിലങ്ങാട്, രഞ്‌ജേഷ്, ഷെറിന്‍ രാജ്, നിധീഷ് നമ്പ്യാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.