Local News
കുടല്‍ പരിശോധന കാമ്പയിനുമായി പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ. കുടല്‍ കാന്‍സര്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വിപുലമായ കുടല്‍ പരിശോധന കാമ്പയിനുമായി പൊതുജനാരോഗ്യ മന്ത്രാലയം. കുടല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നത് ചികില്‍സ എളുപ്പമാക്കുമെന്നും 50 വയസ്സ് കഴിഞ്ഞവരെല്ലാം കുടല്‍ പരിശോധന നടത്തുന്നത് നല്ലതാണെന്നും മന്ത്രാലയം വ്യക്തമാക്കി. സൗജന്യ കുടല്‍ പരിശോധന സൗകര്യം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാണ്.