Breaking News
ഫിത്വര്‍ സകാത്ത് ഇപ്പോള്‍ നല്‍കാം

ദോഹ. റമദാന്‍ അവസാനിക്കുന്നതോടെ വ്യക്തികള്‍ക്ക് നിര്‍ബന്ധമാകുന്ന ഫിത്വര്‍ സകാത്ത് ഇപ്പോള്‍ നല്‍കാം. രാജ്യത്തെ വിവിധ ഷോപ്പിംഗ് മോളുകളില്‍ ഫിത്വര്‍ സകാത്ത് ശേഖരിക്കുന്നതിനുള്ള സംവിധാനമുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാണ്. ഒരാള്‍ക്ക് 15 റിയാല്‍ എന്ന തോതിലാണ് ഫിത്വര്‍ സകാത്ത് നല്‍കേണ്ടത്. പെരുന്നാള്‍ നമസ്‌കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് നല്‍കിയാല്‍ മാത്രമേ ഫിത്വര്‍ സകാത്ത് സ്വീകാര്യമാവുകയുള്ളൂ.