കാസര്‍കോട് മുസ് ലിം ജമാഅത്ത് ഖത്തറിന്റെ ഒരു കാസര്‍കോടന്‍ നോമ്പ് തുറ ശ്രദ്ധേയമായി

ദോഹ: ജീവ കാരുണ്യ സേവന പ്രവര്‍ത്തന മേഖലയില്‍ മേഖലയില്‍ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന കാസര്‍കോട് മുസ് ലിം ജമാഅത്ത് ഖത്തറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒരു കാസര്‍കോടന്‍ നോമ്പ് തുറ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
എല്ലാ റമദാനിലും നടത്തി വരുന്ന ‘ഒരു കാസര്‍കോടന്‍ നോമ്പ് തുറ’ ഇപ്രാവശ്യം അംഗങ്ങളും സംഘടനാബന്ധുക്കളും അവരുടെ കുടുംബങ്ങളും വന്ന് ചേര്‍ന്നതോടെ നാട്ടുകാര്‍ക്കിടയിലെ സൗഹൃദങ്ങള്‍ പുതുക്കാനുള്ള വേദിയായി മാറി. ദോഹ ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ച നോമ്പ് തുറയില്‍ നാട്ടുകാരുടെ സാന്നിധ്യം പരിപാടിയുടെ വിജയത്തിന് മാറ്റ് കുട്ടി.
അല്‍ നൂര്‍ ഇസ് ലാമിക് അക്കാദമി ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ചെമ്പിരിക്ക റമദാന്‍ പ്രഭാഷണം നടത്തി. പ്രസിഡന്റ് ലുക്ക്മാനുല്‍ ഹക്കിം അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി സ്വാഗതം ആശംസിച്ചു. സ്ഥാപക നേതാവായ ഡോ. എം.പി ഷാഫി ഹാജിയെ യുസുഫ് ഹൈദര്‍ ആദരിച്ചു. അബ്ദുല്ല ത്രീസ്റ്റാര്‍, ഹാരിസ് പി.എസ്, അലി ചേരുര്‍, ഹാരിസ് ചൂരി, ഷഫീഖ് ചെങ്കളം, ഫൈസല്‍ ഫില്ലി, ഹാരിസ് ഏരിയാല്‍, ശാക്കിര്‍ കാപ്പി, ജാഫര്‍ കലങ്കാടി, നൗഷാദ് പൈക്ക, സാബിത്ത് തുരുത്തി, ഷാനിഫ് പൈക, സലീം പള്ളം, ശഹസാദ് ചെങ്കള, റിയാസ് മാന്യ, മൊയ്ദു മുളിയാര്‍, അല്‍ത്താഫ്, ഖലീല്‍ ഉംബാബ്, ജാഫര്‍ പള്ളം, ഫൈസല്‍ മൊയ്തീന്‍, ഹാരിസ് മദീന, റഫീഖ് കുന്നില്‍, ഷകീബ് എം.പി, ഉസ്മാന്‍, അഷ്റഫ് കൊളുത്തുങ്കര, ഷംനാസ്, റഷീദ് ഹസ്സന്‍, റിസ്വാന്‍ പള്ളം, മുഹമ്മദ് കുഞ്ഞി, മഹ്ഫൂസ് യുസഫ്, അര്‍ഷാദ് ആദം, സക്കീര്‍ തായല്‍, ഷബിര്‍ അബ്ബാസ്, നൂറുദ്ധിന്‍ ചെര്‍ക്കള, മഹമൂദ് മാറ, ജാസിം മാസ്‌കം, ഷരീഫ് മധൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി, ട്രഷറര്‍ ബഷീര്‍ സ്രാങ്ക് നന്ദി പറഞ്ഞു.