ലഹരിക്കെതിരെ കൂട്ടായ ജാഗ്രത വേണം – ഐ സി എഫ്

ദോഹ. കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു സമൂഹത്തില്‍ വ്യാപിച്ചുവരുന്ന ലഹരിയുടെ അതിപ്രസരത്തിനെതിരെ കൂട്ടായ പ്രതിരോധം തീര്‍ക്കാന്‍ പ്രവാസി സമൂഹം ഒരുമിച്ചു പോരാടേണ്ടതുണ്ടെന്നു കെഎംസിസി അധ്യക്ഷന്‍ ഡോ. അബ്ദുസ്സമദ് അഭ്പ്രായപ്പെട്ടു .
തനിച്ചു താമസിക്കുന്ന പ്രവാസികളുടെ കുടുംബം ഇതില്‍ അകപ്പെടുന്നത് അവരുടെ ജോലിയെയും മനസ്സമാധാനത്തെയും ബാധിക്കുന്നു . എല്ലായിടങ്ങളിലും ലഹരി ലഭ്യമാവുന്ന കേരളീയ സാഹചര്യം അത്യധികം പ്രതിഷേധാര്‍ഹമാണ് . ഐസിഎഫ് ഖത്തര്‍ അബുഹമൂര്‍ ഐസിസി ഹാളില്‍ ഈദ് ദിനത്തില്‍ സംഘടിപ്പിച്ച ഈദ് മീറ്റ് – 2025 ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഐസിഎഫ് ഖത്തര്‍ നാഷണല്‍ പ്രസിഡന്റ് പറവണ്ണ അബ്ദുറസാഖ് മുസ്ലിയാര്‍ അധ്യക്ഷനായിരുന്നു . ഐസിബിഎഫ് സെക്രട്ടറി ദീപക് ഷെട്ടി , എം.പി. ഷാഫി ഹാജി , ലോക കേരള സഭാ അംഗം അബ്ദു റഊഫ് കൊണ്ടോട്ടി . ഐസിഎഫ് ഗ്ലോബല്‍ ക്യാബിനറ്റ് അംഗം അബ്ദുല്‍ കരീം ഹാജി മേമുണ്ട , മെഡ്ഫെര്‍ട്ടു ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ സത്യാ ,ആര്‍.എസ്.സി നാഷണല്‍ ചെയര്‍മാന്‍ ഉനൈസ് അമാനി , അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി വിവിധ സെഷനുകളില്‍ സംബന്ധിച്ചു .പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ ഷാഫി സഖാഫി മുണ്ടപ്ര മുഖ്യ പ്രഭാഷണം നടത്തി . പ്രസിദ്ധ മാപ്പിളപ്പാട്ടു കലാകാരന്‍ അഷ്‌കര്‍ തെക്കെകാടും ആര്‍.എസ്.സി സാഹിത്യോത്സവ് പ്രതിഭകളും അവതരിപ്പിച്ച ഇശല്‍ സന്ധ്യ ശ്രദ്ധേയമായി , ഐസിഎഫ് ഉപാധ്യക്ഷന്‍ അഹമ്മദ് സഖാഫി പേരാമ്പ്ര പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഐസിഎഫ് സെക്രട്ടറി ഉമര്‍ കുണ്ടുതോട് സ്വാഗതവും നൗഷാദ് അതിരുമട നന്ദിയും പറഞ്ഞു.