ഗള്‍ഫ് കുടുംബങ്ങള്‍ക്ക് പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി ഖത്തര്‍ മാറിയതായി റിപ്പോര്‍ട്ട്

ദോഹ. ഗള്‍ഫ് കുടുംബങ്ങള്‍ക്ക് പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി ഖത്തര്‍ മാറിയതായി റിപ്പോര്‍ട്ട് .
മേഖലയിലെ ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും അനുയോജ്യമായ വിപുലമായ ടൂറിസം സൗകര്യങ്ങളും സേവനങ്ങളും കണക്കിലെടുക്കുമ്പോള്‍, അവധിക്കാലത്ത് കുടുംബങ്ങള്‍ക്ക് പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി ഖത്തര്‍ മാറിയിട്ടുണ്ടെന്ന് ഈദ് അവധിക്ക് ഖത്തറിലെത്തിയ നിരവധി സന്ദര്‍ശക ഗള്‍ഫ് പൗരന്മാര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു