ഈദിയ എടിഎമ്മുകള്‍ക്ക് റെക്കോര്‍ഡ് ഡിമാന്‍ഡ് , മൊത്തം പിന്‍വലിച്ചത് 182 മില്യണ്‍ റിയാലിലധികം

ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ പത്ത് കേന്ദ്രങ്ങളിലായി സ്ഥാപിച്ച ഈദിയ എടിഎമ്മുകള്‍ക്ക് റെക്കോര്‍ഡ് ഡിമാന്‍ഡെന്ന് റിപ്പോര്‍ട്ട്. മൊത്തം 182 മില്യണ്‍ റിയാലിലധികം പിന്‍വലിച്ചതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
ഈദും അവധിയും കഴിഞ്ഞ സ്ഥിതിക്ക് ഈദിയ എടിഎം സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.