ഡിസ്ട്രിക്റ്റ്116 ടോസ്റ്റ്മാസ്റ്റേഴ്‌സ് നേതൃത്വ സെമിനാര്‍ സംഘടിപ്പിച്ചു

ദോഹ: ഡിസ്ട്രിക്റ്റ് 116 ടോസ്റ്റ്മാസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ ദോഹയിലെ ലയോള ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ”ഡൈനാമിക് ലീഡര്‍ഷിപ്പ് സെമിനാര്‍ സംഘടിപ്പിച്ചു.
ഡിസ്ട്രിക്റ്റ് ഡയറക്ടര്‍ സബീന എം.കെ, ഡിടിഎം ഔപചാരികമായി സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നേതൃത്വം വളര്‍ത്താനുള്ള ടോസ്റ്റ്മാസ്റ്റേഴ്‌സ് ദൗത്യം വിശദീകരിക്കുകയും സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്ന വിദഗ്ധരെ സദസിന് പരിചയപ്പെടുത്തുകയും ചെയ്തത് പ്രോഗ്രാം ക്വാളിറ്റി ഡയറക്ടര്‍ അലര്‍മല്‍ മംഗായി, ഡിടിഎം ആയിരുന്നു.
സെമിനാറിന്റെ ഭാഗമായ വിവിധ സെഷനുകളില്‍ പങ്കെടുത്തവര്‍ക്കായി പ്രമുഖ ടോസ്റ്റ്മാസ്റ്റേഴ്‌സ് വിവിധ വിഷയങ്ങളില്‍ ആഴമുള്ള വീക്ഷണങ്ങള്‍ പങ്കുവെച്ചു. ”നിങ്ങളിലെ നേതാവിനെ കണ്ടെത്തുക” എന്ന വിഷയത്തില്‍ സബീന എം.കെ, ഡിടിഎം, പങ്കെടുത്തവരെ സ്വയം വിശകലനം ചെയ്യാനും സ്വന്തം നേതൃശൈലി തിരിച്ചറിയാനും പ്രേരിപ്പിച്ചു. ”ഒരു പദവിയില്ലാതെ നയിക്കുക” എന്ന വിഷയത്തില്‍ മന്‍സൂര്‍ മൊയ്തീന്‍, ഡിടിഎം, ഔദ്യോഗിക പദവി ഇല്ലാതെയും ഫലപ്രദമായി നയിക്കാന്‍ കഴിയുമെന്ന് ശക്തമായ സന്ദേശം നല്‍കി. ”സ്വയം ശാക്തീകരിക്കുക” എന്ന വിഷയത്തില്‍ രാജേഷ് വി.സി, ഡിടിഎം, മെന്റര്‍ഷിപ്പ് സ്വീകരിക്കാനും ശാക്തീകരണത്തിനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുമുള്ള ആഹ്വാനമുയര്‍ത്തി. ”ടോസ്റ്റ്മാസ്റ്റര്‍മാര്‍ക്കപ്പുറം നേതൃത്വം” എന്ന വിഷയത്തില്‍ ഡിടിഎം രാഘവന്‍ മേനോന്‍, ജോലിസ്ഥലത്തിലെ ഡെലിഗേഷന്‍, നവീകരണം എന്നിവയുടെ പ്രാധാന്യം വിശദീകരിച്ചു. ”വിജയകരമായ നേതൃത്വം” എന്ന വിഷയത്തില്‍ തയാലന്‍ കെ, ഡിടിഎം, ടീമുകള്‍ക്ക് ഉന്നത പ്രകടനം നല്‍കാന്‍ കഴിയുന്ന തന്ത്രപരമായ സമീപനങ്ങള്‍ പങ്കുവെച്ചു.
ഡിസ്ട്രിക്റ്റ് ലോജിസ്റ്റിക്‌സ് മാനേജര്‍ മഷ്ഹൂദ് വി.സി, ഡിടിഎം സ്വാഗതവും ക്ലബ് ഗ്രോത്ത് ഡയറക്ടര്‍ ഷെര്‍വിന്‍ ഒളിമ്പോ, ഡിടിഎം നന്ദിയും പറഞ്ഞു. അബ്ദുല്‍ ഹാലിയും ഷബീര്‍ ഹമീദും പരിപാടിയുടെ സമയസംയോജനം കാര്യക്ഷമമായി നിയന്ത്രിച്ചു.