ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകര്‍ ശങ്ക്പാലിന് കമ്മ്യൂണിറ്റി യാത്രയയപ്പ് നല്‍കി

ദോഹ. ഖത്തറിലെ വിജയകരമായ സേവനത്തിനുശേഷം അടുത്ത നിയമനത്തിലേക്ക് മാറുന്ന ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകര്‍ ശങ്ക്പാലിന് ഐസിസി അശോക ഹാളില്‍ കമ്മ്യൂണിറ്റി യാത്രയയപ്പ് നല്‍കി . ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ചടങ്ങില്‍ മുഖ്യ അതിഥിയായി സംബന്ധിച്ചു.
ഐസിസി ഇ.പി. അബ്ദുല്‍ റഹ്‌മാന്‍, ഐസിസി ജനറല്‍ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠന്‍ , ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ്, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ സംസാരിച്ചു.
വിടവാങ്ങല്‍ പ്രസംഗത്തില്‍, തന്റെ സേവനകാലത്ത് ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് ലഭിച്ച ഊഷ്മളതയ്ക്കും പിന്തുണയ്ക്കും സച്ചിന്‍ നന്ദി പ്രകടിപ്പിച്ചു.