ഗ്രീന്‍ ജോബ്‌സും മീഡിയ പ്‌ളസും കൈകോര്‍ക്കുന്നു

പെരിന്തല്‍മണ്ണ : ഓവര്‍സീസ് റിക്യൂട്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ജോബ്‌സ് ഖത്തറിലും പ്രവര്‍ത്തനമാരംഭിക്കുന്നു. ഖത്തറിലെ പ്രമുഖ മീഡിയ & ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ മീഡിയ പ്ലസ്സുമായി സഹകരിച്ചാണ് ഖത്തറില്‍ പ്രവര്‍ത്തിക്കുക.
ഖത്തര്‍ ഓഫീസിന്റെ ബാക്ക് ഓഫീസ് ഉല്‍ഘാടനവും പ്രീലോഞ്ചിങ്ങും ഗ്രീന്‍ ജോബ്‌സിന്റെ പെരിന്തല്‍മണ്ണയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ച് നടന്നു.
ചടങ്ങില്‍ ഗ്രീന്‍ ജോബ്‌സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്‌സും ഖത്തര്‍ മീഡിയ പ്ലസ്സ് ഫൗണ്ടറും സിഇഒയുമായ ഡോ: അമാനുല്ല വടക്കാങ്ങരയും ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചു.
വൈറ്റ് മാര്‍ട്ട് മങ്കട മാനേജിംഗ് ഡയറക്ടര്‍ ജൗഹറലി തങ്കയത്തില്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഹാമിദ് ഹുസൈന്‍, സെക്യുറ സെന്റര്‍ ഡയറക്ടര്‍ ഹാരിസ്, ടി.എം.അസോസിയേറ്റ്ഫൗണ്ടര്‍ ടാക്‌സ് മാറ്റേഴ്‌സ് രാഗേഷ്, മാധ്യമം മാര്‍ക്കറ്റിങ്ങ് മാനേജര്‍ ഷമീര്‍, ഗ്രീന്‍ ജോബ്‌സ് ലീഗല്‍ അഡൈ്വസര്‍ അഡ്വ: ജലീല്‍, ISPT ഡയറക്ടര്‍ ഷാജി, സുറുമ അയ്യൂബ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ഖത്തറില്‍ ജോലി നോക്കുന്നവര്‍ക്ക് ഇനി ഇടനിലക്കാരും ഏജന്റുമാരും ഇല്ലാതെ ഖത്തറിലെ സ്ഥാനങ്ങളില്‍ ഗ്രീന്‍ ജോബ്‌സ് വഴി നേരിട്ട് ജോലിയില്‍ പ്രവേശിക്കാനാകുമെന്ന് ഗ്രീന്‍ ജോബ്‌സ് സി.ഇ.ഒ റാസിഫ്, ജനറല്‍ മാനേജര്‍ ഫൗസിയ എന്നിവര്‍ പറഞ്ഞു.
2026 ഡിസംബറോടെ ജി.സി.സി യിലെ എല്ലാ രാജ്യങ്ങളിലും ഗ്രീന്‍ ജോബ്‌സ് ഓഫീസുകള്‍ തുടങ്ങുമെന്നും കേരളത്തില്‍ നിന്നും മാസത്തില്‍ 1000 ത്തില്‍ പരം പേര്‍ക്ക് ജി.സി.സി രാജ്യങ്ങളില്‍ നേരിട്ട് ജോലി നേടിക്കൊടുക്കുക എന്നതാണ് ഗ്രീന്‍ ജോബ്‌സ് ലക്ഷ്യമിടുന്നത് എന്നും ഗ്രീന്‍ ജോബ്‌സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്‌സ് പറഞ്ഞു.