Local News
പാറമ്മല്‍ മൊയ്തുവിന് ഒഐസിസി ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആദരം

ദോഹ പ്രവാസ ജീവിതം ആസ്പദമാക്കി എഴുതിയ മറുഭൂമി പുസ്തക രചയിതാവ് മുന്‍ ഇന്‍കാസ് ജില്ലാ പ്രസിഡണ്ട്
കൂടിയായ പാറമ്മല്‍ മൊയ്തു വിനെ അല്‍ സദ്ദിലുള്ള മള്‍ട്ടി റെസ്റ്റോറന്റ് യില്‍ വെച്ച്
ജില്ലാ നേതാക്കള്‍ മെമെന്റോ നല്‍കി ആദരിച്ചു.
കമ്മിറ്റി ക്ക് വേണ്ടി അദ്ദേഹം നല്‍കിയ മറുഭൂമി പുസ്തകം ആക്റ്റിംഗ് പ്രസിഡണ്ട് ജമ്നാസ് മാലൂര്‍ ജനറല്‍ സെക്രട്ടറി പിയാസ് മാച്ചേരി, ട്രഷറര്‍ അഭിഷേക് മാവിലായി എന്നിവര്‍ ഏറ്റു വാങ്ങി.
ആക്റ്റിംഗ് പ്രസിഡന്റ് ജമ്നാസ് മാലൂര്‍ അധ്യക്ഷത വഹിച്ചു. ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് നേതാകളായ നിയാസ് ചെരിപത് സുരേഷ് കരിയാട്, , അനീഷ് ബാബു മുഴപിലങ്ങാട്,നിഹാസ് കോടിയേരി ശ്രീരാജ് എം പി, മുഹമ്മദ് എടയന്നൂര്‍, ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പിയാസ് മാച്ചേരി സ്വാഗതവും ട്രഷറര്‍ അഭിഷേക് മാവിലായി നന്ദിയും പറഞ്ഞു.