ശാന്തിനികേതൻ മദ്റസ – വക് റ, സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ദോഹ : അല്‍ മദ് റസ അല്‍ ഇസ് ലാമിയ ശാന്തിനികേതൻ, വക് റ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു . 92 ശതമാനം മാർക്കോടെ ആയിഷ മെഹ്‌റിൻ സിവി ഒന്നാം റാങ്കും 87 ശതമാനം മാർക്ക് നേടി ഈമാൻ ഷമീം രണ്ടാം റാങ്കും, 84 ശതമാനം മാർക്കോടെ അസ മുഹമ്മദ് സാലിം മൂന്നാം റാങ്കും കരസ്ഥമാക്കി.
ഏപ്രില്‍ മാസത്തിൽ നടത്തിയ പരീക്ഷയില്‍ നൂറു ശതമാനമാണ് വിജയം.
ഒന്നാം റാങ്കു നേടിയ ആയിഷ മെഹ്‌റിൻ കോഴിക്കോട് ജില്ലയിലെ കുറ്റിച്ചിറ സ്വദേശിയും ഖത്തർ അലൂമിനിയം എക്സ്ട്രഷൻ കമ്പനിയിൽ ജീവനക്കാരനുമായ മഖ്‌ബൂലിന്റെയും ശാന്തിനികേതൻ അല്‍ മദ് റസ അല്‍ ഇസ് ലാമിയ അധ്യാപികയായ ശബാന മഖ്‌ബൂലിന്റെയും മകളാണ്.
രണ്ടാം റാങ്ക് നേടിയ ഈമാൻ ഷമീം പാലക്കാട് ജില്ലയിലെ മുടപ്പല്ലൂർ സ്വദേശിയും ഖത്തർ കെമിക്കൽ കമ്പനി ജീവനക്കാരനുമായ മുഹമ്മദ് ശമീമിന്റെയും ജംഷീദയുടെയും മകളാണ്. മൂന്നാം റാങ്ക് നേടിയ അസ മുഹമ്മദ് സാലിം കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശിയും വാട്ടർ ട്രേഡിങ്ങ് കമ്പനി ജീവനക്കാരനുമായ മുഹമ്മദ് സാലിമിന്റെയും സജ് ന യുടെയും മകളാണ്.
40 വിദ്യാർത്ഥികളാണ് ഈ വർഷം സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ഉന്നത വിജയം നേടുകയും സെക്കണ്ടറി തല മദ്രസ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്ത മുഴുവൻ വിദ്യാർഥികളെയും സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡണ്ട് ടി കെ കാസിം, വിദ്യാഭ്യാസ വിഭാഗം മേധാവി അർഷദ് ഇ , വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ മുഈനുദീൻ ,പി ടി എ പ്രസിഡണ്ട് അസ്ഹർ അലി, പ്രിൻസിപ്പാൾ എം. ടി. ആദം എന്നിവർ അഭിനന്ദിച്ചു .
വിജയികൾക്കുള്ള അവാർഡ് ദാനവും കോൺവക്കേഷൻ സെറിമണിയും അടുത്ത മാസം നടക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു .
സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി യുടെ മേല്‍ നോട്ടത്തിൽ ബര്‍വ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലാണ് മദ്റസ പ്രവർത്തിക്കുന്നത് .
കൂടുതല്‍ വിവരങ്ങള്‍ക്ക് 55703766 , 70215152 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്