Local News
റോക്കാ പവര്‍ ജിം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ പ്രശസ്തമായ റോക്കാ പവര്‍ ജിം സോഷ്യല്‍ കമ്മിറ്റ്മെന്റിന്റെ ഭാഗമായി അമേരിക്കന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിന് റോക്കാ പവര്‍ മാനേജര്‍ മുഹമ്മദ് നാജിയും അമേരിക്കന്‍ ഹോസ്പിറ്റല്‍ കോര്‍പ്പറേറ്റ് റിലേഷന്‍സ് & മാര്‍ക്കറ്റിങ് വിഭാഗത്തിലെ അജ്മല്‍ മുസ്തഫയും നേതൃത്വം നല്കി. ഡോ. സാദിയ, ഡോ. അകാന്‍ഷ, രാജിഷ് എം, നായിന, അറഫത്ത്, നിസാം, മാഝന് എന്നിവര്‍ പങ്കെടുത്തു.
