Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ്‌ യുഡിഎഫ്‌ വിജയം ഉറപ്പ്‌ വരുത്തും – പ്രവാസി വെൽഫെയർ

ദോഹ: ആസന്നമായ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  പ്രവാസി വെൽഫെയർ നിലമ്പൂർ മണ്ഡലം  പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ  പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡൻറ് അനീസ് മാള മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ പ്രസിഡൻറ് അമീൻ അന്നാര ചർച്ചകൾക്ക് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ഫഹദ് മലപ്പുറം, പ്രവാസി വെൽഫെയർ ഖത്തർ വൈസ് പ്രസിഡൻ്റ് റഷീദലി എന്നിവർ സംസാരിച്ചു. പ്രവാസി വെൽഫെയർ നിലമ്പൂർ മണ്ഡലം പ്രസിഡൻറ് സബക് അധ്യക്ഷത വഹിച്ചു. മണ്ഡലം  ജനറൽ സെക്രട്ടറി ജുനൈദ് സ്വാഗതം പറഞ്ഞു

Related Articles

Back to top button