Local News
ഗോപിനാഥ് മുതുകാടിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്

ദോഹ. ഡോം ഖത്തറിന്റെ മല്‍ഹാര്‍ സീസണ്‍ 2 ല്‍ വിശിഷ്ട അതിഥിയായത്തിയ ഗോപിനാഥ് മുതുകാടിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ് . സംഘാടകര്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയാണ് മുതുകാടിനെ വരവേറ്റത്.
ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍, ജനറല്‍സെക്രട്ടറി മൂസ താനൂര്‍,രക്ഷാധികാരി ശ്രീധരന്‍ കോട്ടക്കല്‍, ലേഡീസ് വിംഗ് ചെയര്‍ പേഴ്‌സണ്‍ പ്രീതി ശ്രീധരന്‍,മീഡിയ കണ്‍വീനര്‍ ഇര്‍ഫാന്‍ ഖാലിദ് പകര എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു
ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതല്‍ ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് മല്‍ഹാര്‍ സീസണ്‍ 2 നടക്കുക.

