Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തറിലെ ഫാമിലി റെസിഡന്‍സി ഉടമകള്‍ക്ക് തൊഴില്‍ വിപണിയില്‍ എളുപ്പം പ്രവേശിക്കാം

ദോഹ: ഖത്തറിലെ ഫാമിലി റെസിഡന്‍സി ഉടമകള്‍ക്ക് തൊഴില്‍ വിപണിയില്‍ എളുപ്പം പ്രവേശിക്കാമെന്ന് തൊഴില്‍ മന്ത്രാലയം. പ്രവാസി തൊഴിലാളികളുടെ ഇണകള്‍, മുതിര്‍ന്ന കുട്ടികള്‍ തുടങ്ങിയ യോഗ്യരായ കുടുംബാംഗങ്ങള്‍ക്ക് നിയമപരമായ ജോലി അംഗീകാരം നേടാന്‍ രണ്ട് ഔദ്യോഗിക നടപടിക്രമങ്ങളാണുള്ളത്.
തൊഴില്‍ മന്ത്രാലയയത്തിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ”ജോയിന്‍ ദി ലേബര്‍ മാര്‍ക്കറ്റ്” സേവനത്തിന് അപേക്ഷിക്കുക എന്നതാണ് ആദ്യപടി. വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷിക്കുകയെന്നതാണ് അടുത്ത നടപടി.

അപേക്ഷകനോ തൊഴിലുടമയോ അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍, അത് എല്ലാ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ അവലോകനത്തിന് വിധേയമാകുന്നു.

അംഗീകാരം ലഭിച്ചാല്‍, തൊഴില്‍ കരാറിന്റെ പ്രാമാണീകരണം, അനുബന്ധ ഫീസ് അടയ്ക്കല്‍, ആഭ്യന്തര മന്ത്രാലയത്തിന് ഔദ്യോഗിക അംഗീകാരം നല്‍കല്‍ എന്നിവയിലൂടെ പ്രക്രിയ മുന്നോട്ട് പോകുന്നു. അവസാനമായി, വ്യക്തിയുടെ റെസിഡന്‍സി സ്റ്റാറ്റസ് കുടുംബ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് തൊഴില്‍ അടിസ്ഥാനമാക്കിയുള്ള റെസിഡന്‍സിയിലേക്ക് അപ്ഡേറ്റ് ചെയ്യും.

Related Articles

Back to top button