ഖത്തറില്‍ ദേശീയ വായനാദിനം സവിശേഷമാക്കി ഓണാട്ടുകര പ്രവാസി അസോസിയേഷന്‍

ദോഹ. ഖത്തറില്‍ ദേശീയ വായനാദിനം സവിശേഷമാക്കി ഓണാട്ടുകര പ്രവാസി അസോസിയേഷന്‍. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എന്‍.പണിക്കരുടെ ഓര്‍മദിനമായ ജൂണ്‍ 19 ന് ഐസിസി മുംബൈ ഹാളില്‍ നടന്ന പരിപാടി ഐസിസി പ്രസിഡന്റ് എ .പി. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു .

വായനാനുഭവങ്ങളും വായന ദിന സന്ദേശവും പങ്കു വെച്ച അദ്ദേഹം പരന്ന വായനയിലൂടെ ലോകത്തെ അറിയാന്‍ ആഹ്വാനം ചെയ്തു.

മീഡിയ പ്‌ളസ് സിഇഒ ഡോ . അമാനുല്ല വടക്കാങ്ങര, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഐസിസി ജനറല്‍ സെക്രട്ടറിയും ഒപാക് കുടുംബാംഗവുമായ എബ്രഹാം . കെ. ജോസഫ് , സജീവ് സത്യശീലന്‍ എന്നിവര്‍ സംസാരിച്ചു .

വായനാദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചെറുകഥാ മത്സരത്തില്‍ സീനിയര്‍ വിഭാഗം വിജയികളായ ശരത് റാം , സ്മിതാ ആദര്‍ശ് , ഷമീര്‍ .ടി .കെ .ഹസന്‍ എന്നിവര്‍ക്കും ജൂനിയര്‍ വിഭാഗം ജേതാക്കളായ അദ്വിക് വേണുഗോപാല്‍ , നതാനിയ ലെല വിപിന്‍ എന്നിവര്‍ക്കുമുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ വെച്ച് കൈമാറി .
പരിപാടി മികച്ച രീതിയില്‍ സംയോജിപ്പിച്ച ശ്രീജിത്ത് .പി .പിള്ള യുടെ സംഘടനാ മികവും പരിപാടിയുടെ കണ്‍വീനറും അവതാരകനുമായ ഷൈജു ധമനി യുടെ അവതരണവും വായന ദിന സന്ദേശങ്ങളും വായനാദിനത്തിന്റെ മാറ്റു കൂട്ടി.

ആദ്യന്തം സന്നിഹിതരായിരുന്ന നിറഞ്ഞ സദസ്സിന് വായനയുടെ പ്രാധാന്യവും വായനയുടെ ഗുണങ്ങളും പകര്‍ന്നു നല്‍കാന്‍ ഒപാക് വായനാദിനത്തിനു സാധിച്ചു എന്ന് സദസ്യര്‍ അഭിപ്രായപ്പെട്ടു .

പരിപാടിയില്‍ ഒപാക് സെക്രെട്ടറി ഷെജിന നൗഷാദ് സ്വാഗതം ആശംസിച്ചു . പ്രസിഡണ്ട് ജയശ്രീ സുരേഷ് അധ്യക്ഷത വഹിച്ചു .
