Local News
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ: ഇരുപത് വര്‍ഷത്തോളം ഖത്തറിലെ അല്‍ ദലൈമി പെര്ഫ്യൂമ്സിലെ ജീവനക്കാരനായിരുന്ന അബ്ദുല്ല ടി.പട്ടേല്‍താഴം ( ചെറിയ കാക്കു) നിര്യാതനായി.
ജനാസ നമസ്കാരം
പട്ടേല്‍ താഴം ദാറുല്‍ ഇസ്ലാം മസ്ജിദില്‍ നടന്നു. മുജാഹിദ്പള്ളി പ്രസിഡണ്ടും സെക്രട്ടറിയും . ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റെര് പ്രവര്‍ത്തകനുമായിരുന്നു .
ചാലിയാര്‍ ദോഹ ഫൗണ്ടര്‍ പ്രസിഡന്റ് മശ്ഹൂദ് വിസിയുടെ അനിയന് വി.എസ്എഫ് മുന്‍ പ്രസിഡന്റ് വി സി അബൂബക്കറിന്റെ ഭാര്യയും എംജിഎം പ്രവര്‍ത്തയുമായ കുഞ്ഞിബീവിയുടെ പിതാവാണ്.
മറ്റു മക്കള്‍: റിസ് വാന, അബ്ദുല്‍ വഹാബ്, മുഹമ്മദ് ശബാബ്, മരുമക്കള്‍ – ഉമറുല്‍ ഫാറൂഖ് കക്കോടി, ഷര്ഫിക, ജസീന.
ഖത്തറില്‍ ജനാസ നമസ്കാരം ഇന്ന് (ചൊവ്വ) ഇശാ നമസ്കാരശേഷം വകറ വലിയ പള്ളിയില്‍ നടക്കും

