ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ജില്ലാ തല നീന്തല്‍ മത്സരത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ: ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 15-നു വക്ര ഗ്രീന്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ തല നീന്തല്‍ മത്സരത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഖത്തര്‍ കെഎംസിസി ഉപദേശകസമിതി ചെയര്‍മാന്‍ ഡോ. എം പി ഷാഫിഹാജിയാണ് പരിപാടിയുടെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം ചെയ്തത്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് അന്‍വര്‍ കടവത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ എരിയാല്‍ സ്വാഗതം പറഞ്ഞു.
സാമൂഹ്യ ഐക്യത്തിന്റെ പ്രതീകമായ ”നട്ടൊരുമ” പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആണ് ഈ നീന്തല്‍ മത്സരം സംഘടിപ്പിക്കുന്നത്. നാട്ടുകാരെ ഒരുമിച്ച് കൊണ്ടുവരുന്നതിനൊപ്പം, ആരോഗ്യപരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ മുഖ്യ ലക്ഷ്യം.
പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ബഷീര്‍ വെള്ളിക്കോത്, കാസറഗോഡ് ജില്ലാ കെഎംസിസി പ്രസിഡന്റ് ലുക്മാന്‍ തളങ്കര, സംസ്ഥാന മുസ്ലിം ലീഗ് കൌണ്‍സില്‍ അംഗം സാദിക്ക് പൈകര, കെഎംസിസിയുടെ വിവിധ ജില്ലാ നേതാക്കള്‍മാരായ സമീര്‍ ഉടുമ്പുന്തല, നസിര്‍ കൈതക്കാട്, അലി ചെരൂര്‍, സകീര്‍ ഏരിയ, ഷാനിഫ് പൈക, അഷ്റഫ് ആവില്‍, ജാഫര്‍ സമഹഹമിഴമറശ, നവാസ് ആസാദ് നഗര്‍, റഹീം ചൗകി, ആബിദ് ഉദിനൂര്‍, ജസ്സിം ചെങ്കള, റഹീം ബളൂര്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, കായികപ്രേമികള്‍ എന്നിവര്‍ സാന്നിധ്യം വഹിച്ചു.