Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

ജി മാക്‌സ് ഇശല്‍ നൈറ്റ് ജൂണ്‍ 27 ന് അല്‍ തുമാമ മാളില്‍

ദോഹ. ജി മാക്‌സ് ഇശല്‍ നൈറ്റ് ജൂണ്‍ 27 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് അല്‍ തുമാമ മാളില്‍ നടക്കും.

പ്രശസ്ത ഗായകരായ താജുദ്ധീന്‍ വടകര, ശൈഖ അബ്ദുല്ല, റിയാസ് കരിയാട് തുടങ്ങിയവര്‍ നയിക്കുന്ന ഗാനമേളയിലേക്ക് പ്രവേശനം സൗജന്യമാണ്.
പരിപാടിയുടെ പോസ്റ്റര്‍ റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ ഈവന്റ് ഡയറക്ടര്‍ ഫൈസല്‍ റസാഖ്,ഗായകന്‍ താജുദ്ധീന്‍ വടകര, റേഡിയോ മലയാളം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നൗഫല്‍ അബ്ദുറഹിമാന്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.

ക്യൂ മേറ്റ്‌സ് ഭാരവാഹികളായ ഷാഫി, നിസാര്‍, ജംനാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു

Related Articles

Back to top button