ഖത്തര്‍ സമന്വയ ‘ഖത്തര്‍ തൊഴില്‍ നിയമവും സ്പോണ്‍സര്‍ഷിപ്പ് നിബന്ധനകളും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

ദോഹ : ഖത്തര്‍ സമന്വയ കളരിക്കല്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ‘ഖത്തര്‍ തൊഴില്‍ നിയമവും സ്പോണ്‍സര്‍ഷിപ്പ് നിബന്ധനകളും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.ലാസാ ഇവന്റ്‌സ് ഹാളില്‍ നടന്ന സെമിനാര്‍ ഖത്തറിലെ
പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ അഡ്വ. ജാഫര്‍ഖാന്‍ ക്ലാസ്സെടുത്തു. ക്ലാസ്സിന് ശേഷം അംഗങ്ങളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. ഖത്തര്‍ സമന്വയ സ്ഥാപക അംഗം അരുണ്‍ കെ. സരസ് അഡ്വ. ജാഫര്‍ഖാന് സമന്വയയുടെ ഉപഹാരം നല്‍കി ആദരിച്ചു. ഖത്തര്‍ സമന്വയ പ്രസിഡണ്ട് സുരേഷ് ബാബു കൊയപ്പ കളരിക്കല്‍ മോഡറേറ്റര്‍ ആയിരുന്നു.
ഇതേ ചടങ്ങില്‍ വെച്ച് ഖത്തര്‍ സമന്വയ അംഗം ബിനു പ്രഭാകരനെ അഡ്വ: ജാഫര്‍ ഖാന്‍ മെമന്റോയും അരുണ്‍ കെ. സരസ് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു. ബിനു ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തൊഴിലാളികള്‍ക്ക് ജോലി ഭാരം കുറക്കുന്നതിലൂടെ സമയനഷ്ടം കുറക്കുന്ന രീതിയില്‍ തന്റെ ആശയ പ്രകാരം പുതിയ 5 യന്ത്രങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയ മികച്ച കഴിവിന്റെ അംഗീകാരമായിട്ടാണ് ആദരം നല്‍കിയത്.
സെക്രട്ടറി രഞ്ജിത്ത് ദേവദാസ് സ്വാഗതം പറഞ്ഞ ചടങ്ങ് ഉണ്ണി കൊണ്ടോട്ടി, അനുരാജ്, ഷൈന്‍ കുമാര്‍, ഗോപാലകൃഷ്ണന്‍, വിദ്യ അരുണ്‍ സരസ് എന്നിവര്‍ നേതൃത്വം നല്‍കി. ട്രഷറര്‍ ശ്രീകുമാര്‍ നന്ദി പറഞ്ഞു.

