Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

തംഹീദുല്‍ മര്‍അ 2025 പഠിതാക്കളുടെ സംഗമവും സമ്മാനദാനവും സംഘടിപ്പിച്ച് വിമന്‍ ഇന്ത്യ ഖത്തര്‍

ദോഹ : വിമന്‍ ഇന്ത്യ ഖത്തര്‍ വിമന്‍ എംപവറിന്റെ ഭാഗമായി നടത്തി വരുന്ന തംഹീദുല്‍ മര്‍അ തുടര്‍ വിദ്യാഭ്യാസ കോഴ്‌സ് 2025 ബാച്ച് പരീക്ഷ വിജയികളുടെ സമ്മാനദാനവും പഠിതാക്കളുടെ സംഗമവും മന്‍സൂറയിലെ സി ഐ സി ഹാളില്‍ നടന്നു.

പത്ത് വര്‍ഷത്തോളമായി ഇസ് ലാമിന്റെ അടിസ്ഥാന ശിലകളായ ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം തുടങ്ങിയ വിഷയങ്ങള്‍ ഖത്തറിലെ സ്ത്രീകള്‍ക്ക് പകര്‍ന്നു നല്‍കുന്ന സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ആണിത്.

2025 ജനുവരി രണ്ടാമത്തെ ആഴ്ചയില്‍ ഖത്തറിലെ വിവിധ ഭാഗങ്ങളിലായി ആരംഭിച്ച ഓണ്‍ലൈന്‍ & ഫിസിക്കലായി നടന്ന പുതിയ ബാച്ചിന്റെ പരീക്ഷ കഴിഞ്ഞ ജൂണ്‍ 21 ന് ആണ് നടന്നത്. ഖുര്‍ആന്‍, ഇസ് ലാമിക പൊതുവിജ്ഞാനം (ബുഹൂസ് ), ചരിത്രം (ഖലിഫ ഉമര്‍ ) തുടങ്ങിയവയായിരുന്നു ഈ വര്‍ഷത്തെ സിലബസ്സ്.

പരീക്ഷയില്‍ നസീദ സമീര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ഹിറ അബ്ദുല്‍ അസീസ്, ജാസ്മിമോള്‍ ഇബ്രാഹിം, സുഹാന തബസ്സും മൂന്ന് പേര്‍ രണ്ടാം സ്ഥാനം നേടി. ഷാഹിന ഷെഫീഖ് മൂന്നാം സ്ഥാനത്തിന് അര്‍ഹയായി.

റഹ്‌മത്ത് ബീവി,സഹീറ സാലിഹ്, ഫെബിദ കരിം,റജിലത്ത് വി, റിയാന അല്‍ത്താഫ്, ഫുറൈദ പി വി എന്നിവര്‍ എക്‌സലന്‍സ് അവാര്‍ഡിനര്‍ഹരായി.

സുമി അസീസ്, നഷീല ഫൈസല്‍, ജസ്‌ന ജംഷിദ്, നുസ്രത്ത് കബീര്‍, നസീഹ തഹ്‌സീന്‍, ഫെമിന നെസര്‍, ഷെഫീന ഹംസ തുടങ്ങിയവര്‍ പ്രോത്സാഹന സമ്മാനവും നേടി.

വിമന്‍ ഇന്ത്യ ഖത്തര്‍ വൈസ് പ്രസിഡന്റ് ത്വയ്യിബ അര്‍ഷദ് സംഗമത്തില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തിയത് പണ്ഡിതനും പ്രഭാഷകനുമായ ഫക്രുദ്ദീന്‍ അഹമ്മദ് ആയിരുന്നു.

ഹിറ അബ്ദുല്‍ അസീസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ വിമന്‍ ഇന്ത്യ ഖത്തര്‍ വൈസ് പ്രസിഡന്റ് ഷംല സിദ്ദിഖ് സ്വാഗത ഭാഷണം നിര്‍വഹിച്ചു. അഡ്മിന്‍ സെക്രട്ടറി സുനില അബ്ദുല്‍ ജബ്ബാര്‍ നന്ദി പറഞ്ഞു. ജനറല്‍ സെക്രട്ടറി സജ്‌ന ഇബ്രാഹിം വോളണ്ടിയര്‍ അസിസ്റ്റന്റ് ക്യാപ്റ്റന്‍ ജമീല മമ്മു തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.

വിജയികള്‍ക്ക് ഉപഹാരവും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.. പരീക്ഷാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

Related Articles

Back to top button