Local News
ഹൈസല്‍ ഹംസക്ക് കെ. എം.സി.സി ഖത്തര്‍ വണ്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആദരം

ദോഹ: ഖത്തറിലെ ദൃശ്യ മാധ്യമ രംഗത്ത് ശ്രദ്ധേയമായ സേവനങ്ങള്‍ സമര്‍പ്പിച്ച മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ഫൈസല്‍ ഹംസക്ക് കെ. എം.സി.സി ഖത്തര്‍ വണ്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആദരം.
തുമാമ കെ.എം.സി.സി ഹാളില്‍ നടന്ന സംഗമം പി.കെ മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നാസര്‍ റഹ്മാനി പുല്‍വെട്ട അധ്യക്ഷത വഹിച്ചു. സ്വഫ് വാന്‍ മാളിയക്കല്‍, ഡോ. ഷഫീഖ് താപ്പി, സിദ്ദീഖ് പറമ്പന്‍,
ഉസ്മാന് കോയ, കെ.എം.എ സലാം അഞ്ചച്ചവിടി, തുടങ്ങിയവര്‍ സംസാരിച്ചു.
സലീം റഹ്മാനി സ്വാഗതവും നൗഫല്‍ എടപ്പറ്റ നന്ദിയും പറഞ്ഞു.
