Breaking News
ഖത്തറില്‍ ജൂണ്‍ മാസം 13 ബില്യണ്‍ റിയാലിന്റെ പിഒഎസ്, ഇ-കൊമേഴ്സ് ഇടപാടുകള്‍

ദോഹ: ഖത്തറിലെ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്), ഇ-കൊമേഴ്സ് ഇടപാടുകള്‍ ഈ വര്‍ഷം ജൂണില്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചു. പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനലുകളിലൂടെയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത ഇടപാടുകളുടെ ആകെ മൂല്യം 2025 ജൂണില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 14.95 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. മൊത്തം
12.932 ബില്യണ്‍ റിയാലിന്റെ ഇടപാടുകളാണ് ജൂണ്‍ മാസം നടന്നത്.


