Local News
ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും

ദോഹ. ഒഐസിസി ഇന്‍കാസ് കോട്ടയം ജില്ലയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. ഇന്‍കാസ് കോട്ടയം പ്രസിഡന്റ് മാത്തുക്കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.ജനറല്‍ സെക്രട്ടറി ജോമോന്‍ സ്വാഗതം പറഞ്ഞു. കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല ഉമ്മന്‍ ചാണ്ടിയുമായുള്ള അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കിട്ട് മുഖ്യ പ്രഭാഷണം നടത്തി. വിവിധ ജില്ലകളെ പ്രതിനിധീകരിച്ചു ഭാരവാഹികള്‍ സമൂഹത്തിലെ വിവിധ സംഘടനാ നേതാക്കള്‍ എന്നിവര്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചു സംസാരിച്ചു. ട്രഷറര്‍ ബിജു നന്ദി പറഞ്ഞു .