Local News
ഈത്തപ്പഴമേളക്ക് വന്‍ സ്വീകാര്യത

ദോഹ. ഖത്തറിലെ സൂഖ് വാഖിഫില്‍ നടക്കുന്ന പത്താമത് പ്രാദേശിക ഈത്തപ്പഴമേളക്ക് വന്‍ സ്വീകാര്യത. ഈ മാസം 24 ന് ആരംഭിച്ച മേളയിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ആദ്യ അഞ്ച് ദിനങ്ങളില്‍ അമ്പതിനായിരം കിലോയിലധികം വിവിധയിനം പ്രാദേശിക ഈത്തപ്പഴങ്ങള്‍ വിറ്റഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ . 114 പ്രാദേശിക ഫാമുകളാണ് ഈ മേളയില്‍ പങ്കെടുക്കുന്നത്.

