Breaking News
അല്‍ കോര്‍ണിഷ് സ്ട്രീറ്റിലെ രണ്ട് പാതകള്‍ ഈ വാരാന്ത്യത്തില്‍ വീണ്ടും താല്‍ക്കാലികമായി അടക്കും

ദോഹ: അല്‍ കോര്‍ണിഷ് സ്ട്രീറ്റിലെ രണ്ട് പാതകള്‍ ഈ വാരാന്ത്യത്തില്‍ വീണ്ടും താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) പ്രഖ്യാപിച്ചു.
ഷെറാട്ടണ്‍ ഇന്റര്‍ചേഞ്ച് മുതല്‍ അല്‍ ദഫ്ന ഇന്റര്‍ചേഞ്ച് വരെയുള്ള ഭാഗമാണ് അടക്കുക.
ഓഗസ്റ്റ് 8 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ 2025 ഓഗസ്റ്റ് 10 ഞായറാഴ്ച പുലര്‍ച്ചെ 5 മണി വരെയായിരിക്കും താല്‍ക്കാലിക അടച്ചിടല്‍ .

