
കെഎംസിസി ഖത്തര്‍ ചാഴൂര്‍ സംയുക്ത പഞ്ചായത്ത് ‘സ്‌നേഹസ്പര്‍ശം 2025 – ‘നിര്‍ധന രോഗികള്‍ക്കുള്ള ധനസഹായ വിതരണം ചെയ്തു

ദോഹ. നാട്ടിക മണ്ഡത്തിലെ ചാഴൂര്‍ താന്യം, അന്തിക്കാട് പഞ്ചായത് പരിധിയില്‍ പെടുന്ന നിര്‍ധന രോഗികള്‍ക്കുള്ള ധനസഹായ വിതരണം സ്‌നേഹസ്പര്‍ശം 2025 എന്ന പേരില്‍ സംഘടിപ്പിച്ചു.
മുറ്റിചൂര്‍ സുബു ലുല്‍ ഹുദ മദ്രസ്സ ഹാളില്‍ ചേര്‍ന്ന സംഗമത്തില്‍ പ്രസിഡണ്ട് മഖ്ദൂം പഴുവില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ എം സി സി. ഖത്തര്‍ സംസ്ഥാന ട്രഷറര്‍ പി.എസ്.എം ഹുസൈന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുസ് ലിം ലീഗിന്റെ പ്രവാസ ഘടകമായ കെഎംസിസി പ്രവര്‍ത്തകര്‍ മറ്റുള്ളവരുടെ പ്രയാസങ്ങള്‍ സ്വന്തം പ്രയാസങ്ങളായി കണക്കിലെടുത്ത് നിര്‍ധനരെയും രോഗികളെയും അശരണരെയും ജാതിമത വര്‍ഗ്ഗ ദേശ വ്യത്യാസമില്ലാതെ ചേര്‍ത്തുപിടിക്കുന്നതാണ് മുസ് ലിം ലീഗിന്റെ നയം എന്നും, മുന്‍ഗാമികളുടെ മാതൃക അതേപടി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു . തുടര്‍ന്ന് നടന്ന ചടങ്ങില്‍ തൃശൂര്‍ ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് നൗഫല്‍ മുഖ്യപ്രഭാഷണം നടത്തി.
നിര്‍ധന രോഗികള്‍ക്കുള്ള ധനസഹായ വിതരണം കെഎംസിസി ഖത്തര്‍ നാട്ടിക മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ദുറഹിമാന്‍ അറക്ക വീട്ടില്‍ നിര്‍വഹിച്ചു. ഖത്തര്‍ കെഎംസിസി നാട്ടിക നിയോജ മണ്ഡലം സെക്രട്ടറി സഗീര്‍ പഴുവില്‍ സ്വാഗതവും, പ്രവാസി ലീഗ് തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് അലി, മുസ് ലിം ലീഗ് അന്തിക്കാട് പഞ്ചായത്ത് പ്രെഡിഡന്റ് എടയാടി ഉസ്മാന്‍ ഹാജി, ട്രഷറര്‍ ഹസ്സന്‍ ഹാജി മുസ്ലിം ലീഗ് ചാഴൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മയില്‍ മാസ്റ്റര്‍, കെഎംസിസി ഖത്തര്‍ നാട്ടിക മണ്ഡലം പ്രതിനിധി സിദ്ദിഖ് തളിക്കുളം , കെഎംസിസി ഖത്തര്‍ തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് മുഹ്‌സിന്‍ തളിക്കുളം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു

