Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

റഹീം റയ്യാന്‍ അനുസ്മരണവും അന്നദാനവും

ദോഹ. ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ തലശ്ശേരി അസംബ്ലി മുന്‍ പ്രസിഡന്റും പ്രമുഖ ഖത്തര്‍ സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന റഹീം റയാന്റെ 5 ആം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 11 ന് തലശ്ശേരി കൊടുവള്ളി ഗവണ്‍മെന്റ് ഗ്രസ്റ്റ് ഹൗസിന് സമീപം ഉള്ള സമിത്രിന്‍ ഹോം അഗതി മന്ദിരത്തില്‍ വെച്ച് അന്നദാനവും അനുസ്മരണവും സംഘടിപ്പിച്ചു.

അനുസ്മരണ യോഗം കണ്ണൂര്‍ ഡി സി സി ജനറല്‍ സെകട്ടറി സാജു.കെ.പി ഉദ്ഘാടനം ചെയ്തു , ഒഐസിസി ഇന്‍കാസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ജംനാസ് മല്ലൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്കട്ടറി മിഥുന്‍ മറോളി , പിയാസ് മേച്ചേരി അഭിഷേക് മാവിലായി ശിവാനന്ദന്‍ കൈതേരി , മുഹമ്മദലി മേരുംവാമ്പായി എന്നിവര്‍ സംസാരിച്ചു പ്രദുല്‍ വി കെ നന്ദി അറിയിച്ചു ,

Related Articles

Back to top button