Local News
കേരള ടൂറിസം ബ്രാന്‍ഡിംഗ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും

ദോഹ. കേരള ടൂറിസം ബ്രാന്‍ഡിംഗ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും. ലോകത്തിലെ തന്നെ മികച്ച എയര്‍പോര്‍ട്ടുകളിലൊന്നായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലിലെ വിവിധയിടങ്ങളിലാണ് കേവലം 4 മണിക്കൂറുകൊണ്ട് പറന്നെത്താനാകുന്ന കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും ടൂറിസം സാധ്യതകളും അടിവരയിടുന്ന ബ്രാന്‍ജിംഗുകള്‍ ശ്രദ്ധേയമാകുന്നത്.

