മിബു ജോസ് നെറ്റിക്കാടന് ബിസിനസ്സ് എക്‌സെലന്‍സ് അവാര്‍ഡ്

ദോഹ. ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡ് മിബു ജോസ് നെറ്റിക്കാടന് സമ്മാനിച്ചു.
രാജീവി ഗാന്ധി സദ്ഭാവന ദിനാചരണത്തിന്റെ ഭാഗമായി തുമാമാ ഒലിവ് ഇന്റര്‍ നാഷനല്‍ സ്‌കൂളില്‍ വച്ച് നടന്ന സമ്മേളനത്തില്‍ ചാണ്ടി ഉമ്മന്‍ എം എല്‍ എ മിബു ജോസിന് അവാര്‍ഡ് സമ്മാനിച്ചു.
കലാ കായീക സാംസകാരിക ജീവകാരുണ്യ പ്രവര്‍ത്തനരംഗങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മിബു ജോസ് ഖത്തറിലെ പ്രമുഖ സ്ഥാപനമായ കാസില്‍ റോക്ക് ഇന്‍ഫ്രാ സ്റ്റക്ച്ചറിന്റെ മാനേജിംഗ് ഡയറക്ടറാണ് .
കേരളത്തിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്‌ള്ബ്ബുകളില്‍ പ്രധാന ക്‌ളബ്ബായ കണ്ണൂര്‍ വൊറിയേഴ്‌സിന്റെ ഉടമകളിലൊരാളാണ് മിബു ജോസ് .
ചടങ്ങില്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ജൂട്ടസ്‌പോള്‍ അദ്ധ്യക്ഷത വഹിച്ചു.അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ഗില്‍ബര്‍ട്ട്, വര്‍ക്കിംഗ് പ്രസിഡണ്ട്മാരായ ജീസ്സ് ജോസഫ്, നാസ്സര്‍ വടക്കേക്കാട് , യൂത്ത് വിംഗ് പ്രസിഡണ്ട് നദിംമാനര്‍, വൈസ് പ്രസിഡണ്ട്മാരായ സലിം ഇടശസേരി, ഷംസുദ്ദീന്‍ ഇസ്മയില്‍ ജനറല്‍ സെക്രട്ടറിമാരായ നിഹാസ് കൊടിയേരി, മുജീബ് വലിയകത്ത്, എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍ സ്വാഗതം പറഞ്ഞു.
സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ജോര്‍ജ്ജ് കുരുവിള, മുബാറക്ക്, ഷാഹിന്‍ മജീദ്, പ്രശോഭ്, ലിയൊ, നെവിന്‍ , നൗഷാദ് ടി കെ എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു.ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍ നന്ദി പറഞ്ഞു.
