കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ ഉണ്ടായ പോലീസ് അതിക്രമത്തിനെതിരെ ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ പ്രതിഷേധിച്ചു

ദോഹ: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെതിരെ പോലീസ് നടത്തിയ അകാരണമായ അതിക്രമത്തെ ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ ശക്തമായി അപലപിച്ചു. നിയമലംഘനം നടത്തിയ പോലീസുകാരെ ഉടന്‍ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു.
സംഭവത്തില്‍ ധീരമായി പ്രതിരോധം കാഴ്ചവെച്ച സുജിത്തിനും, സംഭവത്തെ പൊതുജനശ്രദ്ധയില്‍ എത്തിക്കാന്‍ നേതൃത്വം നല്‍കിയ വര്‍ഗീസ് ചൊവ്വന്നൂരിനും മറ്റു സഹപ്രവര്‍ത്തകര്‍ക്കും സംഘടന ഹൃദയംഗമമായ അഭിവാദ്യം അര്‍പ്പിച്ചു. അവരുടെ ധൈര്യവും ഉറച്ച നിലപാടും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രചോദനകരമായ മാതൃകയാണെന്ന് സംഘടന വ്യക്തമാക്കി.
”ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും, സമരത്തിന് ഒ.ഐ.സി.സി ഇന്‍കാസ് ഖത്തറിന്റെ പരിപൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും” സംഘടനയുടെ ആക്ടിംഗ് പ്രസിഡന്റ് ജൂട്ടാസ് പോള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
നീതി ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ നിയമസഹായവും കെ.പി.സി.സി. നേത്യത്വത്തോടും തൃശൂര്‍ ഡി.സി.സി.യുമായും സഹകരിച്ച് നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സുജിത്തിന് നീതി ലഭ്യമാക്കുന്നതിനും, കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിനും ആവശ്യമായാല്‍ സുപ്രീം കോടതിവരെ പോകാനും സംഘടന തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
