Local News
സൗഹൃദ സന്ദര്‍ശനം കഴിഞ്ഞ് യു.എ.ഇ പ്രസിഡണ്ടും സംഘവും മടങ്ങി

ദോഹ. സൗഹൃദ സന്ദര്‍ശനം കഴിഞ്ഞ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെയും സംഘവും മടങ്ങി.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഔദ്യോഗിക പ്രതിനിധി സംഘത്തിലെ നിരവധി മന്ത്രിമാരും യുഎഇ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.
ഖത്തര്‍ അമീറും യു.എ.ഇ പ്രസിഡണ്ടും അമീരീ ദീവാനില്‍ ചര്‍ച്ച നടത്തി.
