ഖത്തറില്‍ പുതിയൊരു പൊന്‍ തിളക്കവുമായി ഡിയോറ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

ദോഹ. ഖത്തറില്‍ പുതിയൊരു പൊന്‍ തിളക്കവുമായി ഡിയോറ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ബര്‍വാ വില്ലേജില്‍ ഹമദ് അബ്ദുല്ല അല്‍ നാസര്‍ ഉത്ഘാടനം ചെയ്തു. മലയാള ചലച്ചിത്ര താരം അനു സിതാര മുഖ്യ അതിഥിയായിരുന്നു .ഡിയോറ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനേജിങ് ഡയറക്ടര്‍ പ്രദീപ് കല്ലടിയില്‍ സ്വാഗതം പറഞ്ഞു
നൂറു കണക്കിന് ആളുകള്‍ ഉല്‍ഘാടനച്ചടങ്ങിന് സാക്ഷ്യം വഹിച്ചു . ആദ്യവില്പന മുഖ്യാതിഥി അനു സിതാര നിര്‍വഹിച്ചു.

മനോഹരമായ ഗോള്‍ഡ്, ഡയമണ്ട് ആഭരണങ്ങള്‍ക്ക് പുറമെ വെള്ളി ആഭരങ്ങളുടെ അതി നൂതന ഡിസൈന്‍സും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.ട്രെന്‍ഡിംഗ് ലൈറ്റ് വെയിറ്റ് ആഭരങ്ങളുടെ നല്ലൊരു കളക്ഷനുമായിട്ടാണ് ഡിയോറ തുറന്നിരിക്കുന്നത്.
”ഡിയോറ”യില്‍ ഏതു തരത്തിലുള്ള ആഭരങ്ങളുടെയും കസ്റ്റമൈസേഷന്‍ സൗകര്യവും ”ഡിയോറ”യില്‍ നിന്ന് വാങ്ങുന്ന ആഭരങ്ങള്‍ക്ക് ലൈഫ് ടൈം ഫ്രീ സര്‍വീസും ഉണ്ടാകുമെന്ന് ജനറല്‍ മാനേജര്‍ ഷഹീര്‍ അറിയിച്ചു.
റേഡിയോ മലയാളം 98.6 ഓണത്തോടനുബന്ധിച്ച് നടത്തിയ ”സമ്മാനകുടുക്ക” എന്ന പരിപാടിയില്‍ ഡിയോറ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സ്‌പോണ്‍സര്‍ ചെയ്ത സ്വര്‍ണ നാണയങ്ങള്‍ ഈ ചടങ്ങില്‍ വച്ച് വിജയികള്‍ക്ക് സമ്മാനിച്ചു. ഉല്‍ഘാടനചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഷോറൂം മാനേജര്‍ പാര്‍ഥിപന്‍ മോഹന്‍ദാസ് നന്ദി അറിയിച്ചു.
