Local News
ആര്‍ ഐ ടി ഓണം മൂഡ് 2025

ദോഹ: ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ്, കോട്ടയം (ആര്‍ ഐ ടി) അലുംനി അസോസിയേഷന്‍ ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ഓണം മൂഡ് 2025 എന്ന പേരില്‍ പരമ്പരാഗത തനിമയില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 3നു അല്‍ ഗാനം ക്‌ളബ്ബ് ഹൌസില്‍ വച്ചായിരുന്നു പരിപാടി.
ചെയര്‍മാന്‍ ഷെഫിന്‍ ഷഹാബ്, ജനറല്‍, സെക്രട്ടറി ഫ്‌ലോസി , ട്രഷറര്‍ മിലോഷ് ചോവേല്ലൂര്‍ , മറ്റു മാനേജ്മന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ആര്‍ ഐടി അലുംനി അസോസിയേഷന്‍ ഖത്തര്‍ 2015ല്‍ ആണ് പ്രവര്‍ത്തനം ആരംഭിച്ചത്.
എഞ്ചിനീയറിംഗ് വിദ്യാഭ്യാസ ഗവേഷണമേഖലയില്‍ ശക്തമായ സാന്നിധ്യമായി വിവിധ ഇടങ്ങളില്‍ വ്യത്യസ്തമായ
പ്രവര്‍ത്തനങ്ങളും പരിപാടികളുമായി മുന്നോട്ട് പോകുകയാണ് ഈ കൂട്ടായ്മ.

