അബ്ദുള്ള വെളുത്തപ്പന് യാത്രയയപ്പ്

ദോഹ.നാല് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തോട് വിട പറഞ്ഞു നാട്ടിലേക്ക് യാത്ര തിരിക്കുന്ന വെളിച്ചം വെളിയങ്കോട് ഉപദേശക സമിതി അംഗം അബ്ദുള്ള വെളുത്തപ്പന് ഖത്തര്‍ വെളിച്ചം ഊഷ്മളമായ യാത്രയയപ്പ് നല്‍കി. ഐന്‍ ഖാലിദിലെ ഉം-സനീം പാര്‍ക്കില്‍ ചേര്‍ന്ന വെളിച്ചം എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ പി.കെ.എം അധ്യക്ഷത വഹിച്ചു. ഖത്തര്‍ വെളിച്ചത്തിന്റെ മെമെന്റോ വെളിച്ചം ചെയര്‍മാന്‍ മുഹമ്മദുണ്ണി ജിന്നന്‍, അബ്ദുല്‍ ജലീല്‍ എന്നിവര്‍ ചേര്‍ന്ന് അബ്ദുള്ളക്ക് സമ്മാനിച്ചു.
ഹൃദ്യമായ യാത്രയയപ്പ് ചടങ്ങില്‍ വെളിച്ചം ഉപദേശക സമിതി അംഗങ്ങളായ അഷ്റഫ് ആന്തും പറമ്പില്‍ , മുഹമ്മദ് അലി, ജനറല്‍ സെക്രട്ടറി ലത്തീഫ് ചജ, വൈസ് ചെയര്‍മാന്‍ ശഫാ അത്ത്, ട്രഷറര്‍ ശിഹാബ് ആട, റഫീഖ് പന്തല്‍, ലത്തീഫ് ഗജ, അലി പള്ളിയില്‍, ശിഹാബ് അറസ്സം വീട്ടില്‍, ജമാല്‍ വീട്ടിലകത്ത്, സലാം എന്‍,പി തുടങ്ങിയവര്‍ സംസാരിച്ചു..