Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കോര്‍ണിഷ് സ്ട്രീറ്റില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

ദോഹ: റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കോര്‍ണിഷ് സ്ട്രീറ്റില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം .
പഴയ ദോഹ തുറമുഖ കവല മുതല്‍ അല്‍-ദിവാന്‍ ഇന്റര്‍ചേഞ്ച് വരെയുള്ള ഭാഗം ഇരു ദിശകളിലേക്കും അടച്ചിടുമെന്ന് അഷ്ഗാല്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു.

ഒക്ടോബര്‍ 9 വ്യാഴാഴ്ച രാത്രി 10 മണി മുതല്‍ ഒക്ടോബര്‍ 12 ഞായറാഴ്ച പുലര്‍ച്ചെ 5 മണി വരെ ഇത് പ്രാബല്യത്തില്‍ വരും.

റോഡ് ഉപയോക്താക്കള്‍ വേഗത പരിധി പാലിക്കണമെന്നും ലഭ്യമായ എല്ലാ വഴിതിരിച്ചുവിടല്‍ റൂട്ടുകളും ഉപയോഗിക്കണമെന്നും അഷ്ഗാല്‍ ഉപദേശിച്ചു.

Related Articles

Back to top button