എ ഐ കാലത്തെ തുടര്‍ പഠനം; കെയര്‍ ക്യാമ്പയിനിന് തുടക്കമായി

ദോഹ: കരിയര്‍ അസ്സ്റ്റന്‍സ് റിസര്‍ച്ച് ആന്റ് എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എഐ കാലത്തെ തുടര്‍ പഠനത്തിന്റെ പ്രാധാന്യം’ എന്ന ക്യാമ്പയിന്റെ ഉദ്ഘാടനം ബര്‍വാ വില്ലേജില്‍ യൂത്ത്‌ഫോറം കേന്ദ്ര പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍ നിര്‍വഹിച്ചു.
ഡാറ്റാ അനലിറ്റിക്‌സ് – റോബോടിക്‌സ് രംഗത്തെ വിദഗ്ധനും ട്രെയിനറുമായ ഡോ. മുഹമ്മദ് ഷകേറിയിന്‍ ‘The Importance of Lifelong Learning in the Age of AI’ എന്ന വിഷയത്തില്‍ ക്ലാസ്സ് നടത്തി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാലഘട്ടത്തില്‍ തുടര്‍ച്ചയായ പഠനത്തിലൂടെയും സജീവ പങ്കാളിത്തത്തിലൂടെയും മാത്രമേ തങ്ങളുടെ കഴിവുകള്‍ നിലനിര്‍ത്താനും വികസിപ്പിക്കാനും കഴിയൂ എന്ന് അദ്ദേഹം ഉണര്‍ത്തി. കേവലം ഉപയോക്താവ് മാത്രമായി നില്‍ക്കാതെ, അക മേഖലയില്‍ സംഭാവനകള്‍ നല്‍കുന്ന നിര്‍മ്മാതാക്കളായി നമ്മള്‍ വളരണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ക്യാമ്പയിന്റെ ഭാഗമായി ഫിനാന്‍സ്, സംരംഭകത്വം, എഞ്ചിനീയറിംഗ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, എച്ച് ആര്‍ ആന്‍ഡ് അഡ്മിന്‍, തുടങ്ങിയ വിഷയങ്ങളില്‍ നടക്കുന്ന പരിപാടികളെ സംബന്ധിച്ച് കെയര്‍ ഡയറക്ടര്‍ അഹമ്മദ് അന്‍വര്‍ വിവരിച്ചു. യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, ഐ.ടി. പ്രൊഫഷണലുകള്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത പരിപാടിയില്‍ അബ്ദുല്‍ റഹീം സ്വാഗതം പറഞ്ഞു. മുക്താര്‍ അലി സി പി, മുസമ്മില്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
