Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സാഹോദര്യത്തിന്റെ പുതിയ പാഠങ്ങളുമായി നടുമുറ്റം ഓണോത്സവം

ദോഹ:സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തി നടുമുറ്റം ഓണോത്സവത്തിന് പ്രൗഢോജ്വല സമാപനം. ‘സാഹോദര്യം’ എന്ന ആശയത്തില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച റിയാദ മെഡിക്കല്‍ സെന്റര്‍ ഓണോത്സവത്തില്‍ ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്‌മാന്‍, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ഐ.എസ്.സി ജനറല്‍ സെക്രട്ടറി ഹംസ യൂസഫ്, ഐ.സി.സി മാനേജിംഗ് കമ്മറ്റിയംഗം നന്ദിനി അബ്ബഗൗണി, ഐ.സി.സി വുമണ്‍സ് ഫോറം പ്രസിഡന്റ് അഞ്ജന മേനോന്‍, വൈസ് പ്രസിഡന്റ് ആബിദ അബ്ദുള്ള, പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ചന്ദ്രമോഹന്‍, റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, കെ.എം.സി.സി വുമണ്‍സ് ഫോറം പ്രസിഡന്റ് സമീറ അബ്ദുല്‍നാസര്‍, ഇന്‍കാസ് ലേഡീസ് വിങ് പ്രസിഡന്റ് സിനില്‍ ജോര്‍ജ്, തെലുങ്കാന ജാഗൃതി പ്രസിഡന്റ് പ്രവീണ ലക്ഷ്മി, ജനറല്‍ സെക്രട്ടറി ആദര്‍ശ് റെഡ്ഡി, യു.പി നവരംഗ സംസ്‌കൃതിക് മണ്ഡല്‍ പ്രസിഡന്റ് നീത മിശ്ര, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. നടുമുറ്റം പ്രസിഡന്റ് സന നസീം അധ്യക്ഷത വഹിച്ചു. നടുമുറ്റം വൈസ് പ്രസിഡന്റ് ലത കൃഷ്ണ സ്വാഗതം പറഞ്ഞു.

നടുമുറ്റം അംഗങ്ങള്‍ ഒരുക്കിയ, സഹോദര്യവും ഓണാഘോഷത്തിന്റെ പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികളും ഓണക്കളികളും അരങ്ങേറി. ഓണാഘോഷത്തോടനുബന്ധിച്ച് വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു. നടുമുറ്റം വൈസ് പ്രസിഡണ്ട് നജ്ല നജീബ്, ജനറല്‍ സെക്രട്ടറി ഫാത്വിമ തസ്‌നീം, കണ്‍വീനര്‍മാരായ ഹുദ എസ്.കെ, സുമയ്യ താസീന്‍, ട്രഷറര്‍ റഹീന സമദ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിത്യ സുബീഷ്, രജിഷ പ്രദീപ്, ജോളി തോമസ്, നുഫൈസ എം. ആര്‍, സജ്‌ന സാക്കി, അജീന അസീം, വാഹിദ നസീര്‍, ജുമാന റാഫി, അഹ്‌സന കരിയാടന്‍, ജമീല മമ്മു, സുഫൈറ ബാനു, നിജാന പി പി, ആയിഷ മുഹമ്മദ്, സനിയ്യ കെ. സി, ഹനാന്‍, ഫരീദ, മുബശിറ, ഹുമൈറ അബ്ദുള്‍ വാഹിദ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. സഫ, മുഹ്‌സിന എന്നിവര്‍ ചേര്‍ന്ന് പരിപാടി നിയന്ത്രിച്ചു.

Related Articles

Back to top button