Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിന് ആശ്വാസം, കോവിഡ് രോഗികള്‍ ഗണ്യമായി കുറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 58 പേര്‍ക്ക് മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിന് ആശ്വാസം, കോവിഡ് രോഗികള്‍ ഗണ്യമായി കുറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 58 പേര്‍ക്ക് മാത്രം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 20123 പരിശോധനകളില്‍ 27 യാത്രക്കാര്‍ക്കടക്കം 58 പേര്‍ക്ക് മാത്രമാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 31 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.
99 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1040 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2 പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 41 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.
ഇന്ന് പുതുതായി ആരെയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ല. 14 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

Related Articles

Back to top button