Breaking News
ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്റര്‍റിന് അടിയന്തരമായി ഒ-നെഗറ്റീവ് രക്തം വേണം

ദോഹ. ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്റര്‍റിന് അടിയന്തരമായി ഒ-നെഗറ്റീവ് രക്തം വേണം. രക്തം ദാനം ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് ഞായറാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 7 മുതല്‍ രാത്രി 9:30 വരെയും ശനിയാഴ്ചകളില്‍ രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെയും ഖത്തര്‍ ദേശീയ രക്തദാന കേന്ദ്രം സന്ദര്‍ശിക്കാം.
ദാതാക്കള്‍ക്ക് 44391081-1082 എന്ന നമ്പറുകളിലും ബന്ധപ്പെടാം.
