Breaking News
ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ വില കുറയും, ഡീസല്‍ വിലയില്‍ മാറ്റമില്ല

ദോഹ. ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ വില കുറയും. പ്രീമിയം ഗ്രേഡ്, സൂപ്പര്‍ പെട്രോളുകള്‍ക്ക് ലിറ്ററിന് 5 ദിര്‍ഹം വീതമാണ് കുറയുക. ഇതോടെ പ്രീമിയം ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 1.95 റിയാലും സൂപ്പര്‍ പെട്രോളിന് 2 റിയാലുമാകും
ഡീസല്‍ വില മാറ്റമില്ലാതെ തുടരും. ലിറ്ററിന് 2.05 റിയാലാണ് ഡീസല്‍ വില



