Breaking News
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നിലവിലെ പലിശ നിരക്കുകള്‍ 25 ബേസിസ് പോയിന്റുകള്‍ കുറച്ചു

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നിക്ഷേപം, വായ്പ, റീപര്‍ച്ചേസ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിലവിലെ പലിശ നിരക്കുകള്‍ കുറച്ചു.നിക്ഷേപ നിരക്കില്‍ (ക്യുസിബിഡിആര്‍) 25 ബേസിസ് പോയിന്റ് കുറവ് പ്രഖ്യാപിച്ചു, ഇത് 4.10 ശതമാനമായും വായ്പാ നിരക്കില്‍ (ക്യുസിബിഎല്ആര്) 25 ബേസിസ് പോയിന്റ് കുറവ് വരുത്തി, ഇത് 4.60 ശതമാനമായും കുറച്ചു.
ക്യുസിബി റീപര്‍ച്ചേസ് നിരക്ക് (ക്യുസിബി റിപ്പോ നിരക്ക്) 25 ബേസിസ് പോയിന്റ് കുറച്ചു, ഇത് 4.35 ശതമാനമായി.



